ലണ്ടന്*: ലണ്ടന്* ഒളിമ്പിക്*സിന് ഇന്ന് കൊടിയേറും. 30ാമത് ഒളിമ്പിക്*സിന് ഇനി മണിക്കൂറുകള്* മാത്രമാണുള്ളത്. തെംസ് നദിക്കരയിലെ ഈ മഹാനഗരത്തില്* ഇനിയുള്ള 17 നാളുകള്* പോരാട്ട വീര്യത്തിന്റെയും, വെട്ടിപ്പിടിക്കലുകളുടെയും ആഹ്ലാദത്തിന്റെയും കഥ പറയും. ഓഗസ്റ്റ് 12നാണ് ലണ്ടന്* ഓളിംപിക്*സിന് കൊടിയിറങ്ങുക. മറ്റാര്*ക്കും അവകാശപ്പെടാനില്ലാത്ത മറ്റൊരു നേട്ടം കൂടി ലണ്ടനുണ്ട്. മൂന്നാം തവണയാണ് ലണ്ടന്* നഗരം ഒളിംപിക്*സിന് വേദിയാവുന്നത്.
204 രാജ്യങ്ങള്*, പതിനായിരത്തിലേറെ കായികതാരങ്ങള്*, 43 മത്സരവേദികള്*. ഇത്തവണ ഈ തയ്യാറെടുപ്പുകളുടെ ബലത്തില്* ബീജിങ്ങ് ഒളിംപിക്*സിന്റെ റെക്കോര്*ഡ് തകര്*ക്കാന്* കഴിയുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. ബീജിങ്ങില്* 43 ലോകറെക്കോഡുകളും 132 ഒളിമ്പിക്*സ് റെക്കോഡുകളും പിറവിയെടുത്തിരുന്നു.
മുഖ്യ വേദിയായ ഒളിമ്പിക് സ്*റ്റേഡിയത്തില്* വെള്ളിയാഴ്ച രാത്രി ഒമ്പതിനാണ് (ഇന്ത്യന്* സമയം ശനിയാഴ്ച പുലര്*ച്ചെ ഒന്നര) മൂന്നുമണിക്കൂര്* നീളുന്ന ഉദ്ഘാടന ചടങ്ങുകള്* ആരംഭിക്കുക. ഉദ്ഘാടന ചടങ്ങിന്റെ പ്രധാന സൂത്രധാരനായ ഡാനി ബോയലിന്റെ അത്ഭുതങ്ങള്*ളാണ് ചടങ്ങിലെ പ്രധാന ആകര്*ഷണം.

Keywords: London olympics, London olympics new news, London olympics latest news, London olympics starting