എന്തേ നീ കണ്ണാ എനിയ്ക്കെന്തേ തന്നില്ല
കൃഷ്ണ തുളസിക്കതിരായി ജന്മം (എന്തേ)
എന്തേ നീ കൃഷ്ണാകൃഷ്ണാ
എന്തേ നീ കൃഷ്ണാ എന്നെ നീ കണ്ടില്ല
ഇങ്ങു കഴിയുന്നു പാവമീ ഗോപിക (എന്തേ നീ കണ്ണാ)

കര്*പ്പൂരമായ് ഞാന്* എരിഞ്ഞു തീര്*ന്നോളാം
ഇഷ്ട ദൈവത്തിന്* സുഗന്ധമായ് തീരാം (കര്*പ്പൂര)
പുഷ്പമായ് മണ്ണില്* പിറന്നാല്* നിന്* പൂജയ്ക്കു
പൊട്ടിച്ച മന്ദാര പുഷ്പമായ് മാറീടാം (എന്തേ നീ കണ്ണാ)

മഞ്ഞ തുകിലാണെനിയ്ക്കു പുലരി തന്*
സ്വര്*ണ്ണത്തകിടും ഈ സന്ധ്യാപ്രകാശവും (മഞ്ഞ)
പാടും കുയിലിന്റെ പാട്ടില്* ഞാന്* കെട്ടതു
ഓടകുഴലിന്റെ നാദമാണല്ലോ
പുഷ്പാഞ്ജലിയ്ക്കായ് ഇറുത്തു ചെത്തിയും
ചെമ്പക പൂക്കളും കണ്ണാ
പുഷ്പങ്ങളെല്ലാം വിരിയുമീ ലോകത്തിന്*
ഉദ്യാനപാലകന്* നീയെന്നറിയാതെ (എന്തേ നീ കണ്ണാ)

എന്തേ നീ കണ്ണാ എനിയ്ക്കെന്തേ തന്നില്ല
കൃഷ്ണ തുളസിക്കതിരായി ജന്മം
എന്തേ നീ കൃഷ്ണാ
എന്തേ നീ കൃഷ്ണാ എന്നെ നീ കണ്ടില്ല
ഇങ്ങു കഴിയുന്നു പാവമീ ഗോപിക
കൃഷ്ണാ കൃഷ്ണാ


More stills




Keywords:enthey nee krishna,devotional songs,krishna bhakthi ganangal,krishna songs