സാംസങ് ഗ്യാലക്സി ബീം ഫോണില്* ഉള്*പ്പെടുത്തിയിട്ടുള്ള പൈക്കോ പ്രോജക്*ടറെ പറ്റി അറിയാനുള്ള ആകാംക്ഷയോടെയാണ്* നിങ്ങള്* ഈ ലേഖനം വായിക്കാന്* എത്തിയിരിക്കുന്നത് എന്നൂഹിക്കട്ടെ. ഗ്യാലക്സി ബീമിലെ പ്രൊജക്*ടറിനെ പറ്റി തന്നെ ആദ്യമെഴുതാം. ഉയര്*ന്ന ഗുണനിലവാരമുള്ള കോമ്പാക്റ്റ് ഡിജിറ്റല്* ക്യാമറകളില്* മാത്രമാണ്* പ്രൊജക്*ടര്* സാധാരണയായി കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ, പൈക്കോ പ്രോജക്*ടറുമായി എത്തുന്ന ആദ്യത്തെ അടിസ്ഥാന ഫോണാണ്* ഗ്യാലക്സി ബീം എന്ന് പറയാം.

പൈക്കോ പ്രോജക്*ടര്* എത്തുന്നത് 15, ലൂമെന്* എന്*എച്ച്*ഡി (640x360) റെസല്യൂഷനോടെയാണ്*. 50 ഇഞ്ച് വരെ വികസിപ്പിക്കാവുന്ന സ്ക്രീനാണ്* ഇതിനാല്* ലഭിക്കുക. പൈക്കോ പ്രോജക്*ടര്* മാത്രമല്ല ഗ്യാലക്സി ബീമിന്*റെ പ്രത്യേകത. 2000 എം*എ*എച്ച് ശേഷിയുള്ള ബാറ്ററിയാണ്* ഇതിലുള്ളത്. അതായത് സാംസങ് എസ്III-യില്* ഉള്ള അതേ ബാറ്ററി.

സ്മാര്*ട്ട്*ഫോണുകള്* രൂപകല്*പന ചെയ്ത് പുറത്തിറക്കുന്ന സാംസങിന്*റെ വൈദഗ്ധ്യം ഗ്യാലക്സി ബീമിലുമുണ്ടെന്ന് നിസ്സംശയം പറയാം. പൈക്കോ പ്രോജക്*ടറും ഉയര്*ന്ന റസല്യൂഷനും പോലുള്ള സവിശേഷതകള്* ഈ ഫോണില്* ഉള്*പ്പെടുത്തിയ സാംസങ്, ഇതിലെ അടിസ്ഥാന സവിശേഷതകളുടെ കാര്യത്തില്* ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയം.

പേര്* സൂചിപ്പിക്കുന്ന തരത്തില്* തന്നെയാണ്* സാംസങ് ഗ്യാലക്സി ബീമിന്*റെ രൂപകല്*പന. തിളങ്ങുന്ന മഞ്ഞ വശങ്ങളുള്ള ഈ ഫ്ലാഷി ഫോണ്* കൌമാരപ്രായക്കാര്*ക്ക് ഏറെ ഇഷ്ടമാകും എന്നുറപ്പ്. മികച്ചശേഷിയുള്ള ബാറ്ററിയാണ്* സാംസങ് ഗ്യാലക്സി ബീമിലുള്ളത്. അതുകൊണ്ടുതന്നെ ഫോണിന്* അല്*പം കനക്കൂടുതല്* തോന്നും. എന്നാല്* സാംസങ് പറയുന്നത് ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ പ്രൊജക്*ടര്* ഫോണാണ്* തങ്ങള്* അവതരിപ്പിച്ച ഗ്യാലക്സി ബീം എന്നാണ്*. സാംസങ് ഗ്യാലക്സി ബീമിന്*റെ നീളം 4.9 ഇഞ്ചാണ്*, വീതിയാകട്ടെ 2.5 ഇഞ്ചുണ്ട്. ഈ ഫോണിന്*റെ കനം വെറും 0.5 ഇഞ്ചാണ്*.

480 X 800 പിക്സല്* റെസല്യൂഷനുമൊത്തുള്ള സൂപ്പര്* അലോലെഡ് എല്*സി*ഡി സ്ക്രീനുള്ളതിനാല്* ഫോണ്* സമ്മാനിക്കുന്നത് മികച്ച കാഴ്ചാ അനുഭവമാണ്*. സൂര്യപ്രകാശം ഉള്ളയിടത്തും സുഖമായി ഈ ഫോണ്* ഉപയോഗിക്കാം. സ്ക്രീന്* കാണുന്നതില്* അസൌകര്യം ഉണ്ടാകില്ല. കാരണം വെളിച്ചം പ്രതിഫലിക്കാത്ത തരത്തിലുള്ള സ്ക്രീനാണ്* ഈ ഫോണില്* ഉപയോഗിച്ചിരിക്കുന്നത്.

ഈ സ്മാര്*ട്ട്*ഫോണിന്*റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്*ഡ്രോയിഡ് 2.3 ജിഞ്ചര്*ബേര്*ഡാണ്*. ടച്ച്*വിസ് സമ്പര്*ക്കമുഖമുള്ള ഈ ഫോണില്* ഗൂഗിള്* സേവനങ്ങളായ പ്ലേസസും യൂട്യൂബും നാവിഗേഷനും ഉണ്ട്. സാമ്പ്രദായിക കീബോര്*ഡ് കൂടാതെ, വിര്*ച്ച്വല്* കീബോര്*ഡായ സ്വപെയും ഈ ഫോണില്* ഉള്*ക്കൊള്ളിച്ചിട്ടുണ്ട്. അടിസ്ഥാന ആപ്ലിക്കേഷനുകള്* കൂടാതെ, ഓള്*ഷെയര്*, കീസ് എയര്*, ചാറ്റോണ്* തുടങ്ങിയ പുതിയ ആപ്ലിക്കേഷനുകളുടെ ഒരു ശ്രേണി തന്നെ ഈ ഫോണിലുണ്ട്. മികച്ച സ്മാര്*ട്ട്*ഫോണുകളിലുള്ള ശബ്ദ കമാന്*ഡിംഗ് സംവിധാനവും ഇതിലുണ്ട്. ശബ്ദ കമാന്*ഡിംഗിനായി ഗൂഗിളിന്*റെ വോയ്സ് ആക്ഷന്*സും വിലിംഗോയുമാണ്* ഉള്*പ്പെടുത്തിയിരിക്കുന്നത്.

More stills


Keywords:Applications,google voice, youtube,navigation,samsung galaxy,Galaxy Beam,Smartphone, Projector