സംവിധാനം ‘ആടുതോമ’, നായകന്* ദുല്*ക്കര്* സല്*മാന്*

ആടുതോമ സംവിധാനം ചെയ്യുന്ന ചിത്രത്തില്* ദുല്*ക്കര്* സല്*മാന്* നായകനാകുന്നു. ഇതാരാ ഇങ്ങനെയൊരു സംവിധായകന്* എന്നാണോ മനസില്* ഉയരുന്ന ചോദ്യം? എങ്കില്* പറഞ്ഞുതരാം. ‘സ്ഫടികം’ എന്ന സിനിമയിലെ ആടുതോമയില്ലേ? അതേ ആള്* തന്നെ.

ഇപ്പോഴും സംശയം തീരുന്നില്ല അല്ലേ? സ്ഫടികത്തില്* മോഹന്*ലാല്* അനശ്വരമാക്കിയ ആടുതോമ എന്ന കഥാപാത്രത്തിന്*റെ ചെറുപ്പകാലം അവതരിപ്പിച്ച നടന്* രൂപേഷ് പീതാംബരന്* സംവിധായകനാകുന്നു. ഇപ്പോള്* മനസിലായോ? ദുല്*ക്കറിനെ നായകനാക്കി രൂപേഷ് ഒരുക്കുന്ന ചിത്രം ഞായറാഴ്ച കൊച്ചിയില്* ചിത്രീകരണം ആരംഭിക്കും. രൂപേഷ് തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.

ശ്രീനിവാസനും ഈ ചിത്രത്തില്* ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നായികയെ തീരുമാനിച്ചിട്ടില്ല. കൊച്ചി കൂടാതെ ചാലക്കുടി, ആതിരപ്പള്ളി എന്നിവിടങ്ങളിലും ചിത്രീകരിക്കും. പേരിട്ടിട്ടില്ലാത്ത ഈ സിനിമ ഒരു സസ്പെന്*സ് ത്രില്ലറാണ്.

വി സി ഐ മൂവീസ് നിര്*മ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ഹരിനായര്*. സെക്കന്*റ്ഷോ, ഉസ്താദ് ഹോട്ടല്* എന്നീ സിനിമകളുടെ വിജയത്തിന് ശേഷം ദുല്*ക്കര്* നായകനാകുന്ന ചിത്രമാണിത്. സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടതോടെ ഈ പ്രൊജക്ടിന് ദുല്*ക്കര്* സമ്മതം മൂളുകയായിരുന്നു. പത്താം തീയതി ദുല്*ക്കര്* ഷൂട്ടിംഗില്* ജോയിന്* ചെയ്യും.

അതേസമയം, ദുല്*ക്കര്* നായകനാകുന്ന അടുത്ത ചിത്രത്തിന്*റെ ചര്*ച്ചകളും പുരോഗമിക്കുകയാണ്. മാര്*ട്ടിന്* പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്*റെ ആദ്യ ഷെഡ്യൂള്* അമേരിക്കയിലായിരിക്കും.