മമ്മൂട്ടിയുടെ ത്രീഡി ചിത്രം, പത്രക്കാരെ കയറ്റില്ല, നായിക നയന്**താര!

ഷങ്കറും മണിരത്നവുമൊക്കെ തങ്ങളുടെ സിനിമകളുടെ ലൊക്കേഷനുകളില്* മാധ്യമപ്രവര്*ത്തകരെ അകറ്റി നിര്*ത്തും. ഒരു സ്റ്റില്* പോലും പടത്തിന്*റെ റിലീസിന് മുമ്പ് പുറത്ത് പോകാതിരിക്കാന്* ശ്രദ്ധിക്കും. മലയാളത്തിലും അങ്ങനെ ഒരു സിനിമ ചിത്രീകരിക്കാനൊരുങ്ങുന്നു. മമ്മൂട്ടി നായകനാകുന്ന ‘അരിവാള്* ചുറ്റിക നക്ഷത്രം’ എന്ന സിനിമയാണ് ‘ഇരുമ്പുമറ’യ്ക്കുള്ളില്* ഷൂട്ടിംഗ് പ്ലാന്* ചെയ്യുന്നത്.

അമല്* നീരദ് സംവിധാനം ചെയ്യുന്ന ഈ സിനിമയില്* മമ്മൂട്ടി നായകനും പൃഥ്വിരാജ് വില്ലനുമാണ്. ഓഗസ്റ്റ് സിനിമ നിര്*മ്മിക്കുന്ന ഈ ബിഗ്ബജറ്റ് ചിത്രം ത്രീഡിയിലാണ് ഒരുക്കുന്നത്. അവതാറിന്*റെ ത്രീഡി പതിപ്പ് ഒരുക്കിയവര്* അമല്* നീരദിനെ ഈ സിനിമയുടെ ത്രീഡി ചെയ്യാനായി സമീപിച്ചിട്ടുണ്ട്.

ഇനി, ഈ സിനിമയിലെ നായികയെക്കുറിച്ച്

നയന്**താരയെയാണ് അരിവാള്* ചുറ്റിക നക്ഷത്രത്തിലെ നായികയായി പരിഗണിക്കുന്നത്. അവരുടെ ഡേറ്റ് ഓകെയായില്ലെങ്കില്* വിദ്യാബാലന്*, അനുഷ്ക ശര്*മ എന്നിവരെ നോക്കുന്നുണ്ട്. വളരെ ശക്തമായ ഒരു നായികാ കഥാപാത്രമാണ് ഈ ചിത്രത്തിലുള്ളത്.

ഡിസംബര്* ആദ്യവാരത്തില്* ഷൂട്ടിംഗ് ആരംഭിക്കുന്ന അരിവാള്* ചുറ്റിക നക്ഷത്രത്തില്* മമ്മൂട്ടി ജോയിന്* ചെയ്യുന്നത് ഡിസംബര്* 15നാണ്. മൂന്നാറും വയനാ*ടുമാണ് പ്രധാന ലൊക്കേഷന്*. ഉറുമി എഴുതിയ ശങ്കര്* രാമകൃഷ്ണനാണ് തിരക്കഥ രചിക്കുന്നത്.