മറക്കാനാവുന്നില്ല നിന്നെ, ഒന്ന് മറക്കാന്* ഒരുപാടു ശ്രമിക്കുന്നു
അറിയില്ലാരുന്നു എനിക്ക് പോലും,
ഞാന്* നിന്നെ ഇത്ര സ്നേഹിക്കുന്നു എന്ന്
ഇതെല്ലാം ഞാന്* നിന്നോട് പറഞ്ഞു പഴകിയതാണ്
പുതുതായി ഒന്നും ഇല്ല എനിക്ക് പറയാന്*
മനസ്സില്* എന്നും ക്ളാവ് പിടിക്കാതെ നിന്*റെ മുഖം
പതിയെ ഞാന്* മനസിലാക്കി,മറക്കാന്* നോക്കുമ്പോള്*
പിന്നെയും നീ ആഴത്തില്* എന്നെ സ്പര്*ശിക്കുന്നു
അറിയില്ലാരുന്നു നീ എനിക്ക് ആരൊക്കെ ആയിരുന്നു എന്ന്
അകന്നു പോകുകയാണ് നീ എന്ന് അറിയാം
നീ എനിക്കുള്ളതല്ല എന്ന് എന്നാലും മനസ്സില്* ഒരു നീറ്റല്*
ഒരു മുളംചീള്* കൊണ്ട് മുറിഞ്ഞ പോലെ സഹിക്കാന്* കഴിയുന്നതിലും ഏറെ ,
എങ്കിലും ഞാന്* സഹിക്കും നിനക്ക് വേണ്ടി, നിശബ്ദമായി
ഇല്ലങ്കില്* ഞാന്* നിന്നെ സ്നേഹിച്ചു എന്ന് പറയുന്നതില്* എന്താര്*ത്ഥം
ഇപോഴും എന്*റെ പ്രാണന്* ആണ് നീ ,
എന്*റെ ശ്വാസം ,എന്*റെ എല്ലാം....എല്ലാം..


Keywords:marakanavunnilla ninne,love song,sad song,love poems,love stories, kavithakal,malayalam kavithakal