ഗൌതം മേനോനെ വിട്ടു, വിജയ് വിജയ് ചിത്രത്തില്*!സൌത്തിന്ത്യയിലെ ലാന്*ഡ്മാര്*ക്കായി മാറുന്ന സിനിമ എന്നാണ് ഗൌതം വാസുദേവ് മേനോനും ഇളയദളപതി വിജയും യോഹന്*: അധ്യായം ഒണ്**റ് എന്ന പുതിയ സംരംഭത്തെ വിശേഷിപ്പിച്ചത്. ആ സിനിമയ്ക്കായി പ്രേക്ഷകരും ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു. എന്നാല്* പുതിയ വാര്*ത്ത, ഈ സിനിമ ഉടനെ നടക്കാനുള്ള സാധ്യത മങ്ങി എന്നാണ്. ഗൌതം മേനോനെ തഴഞ്ഞ് വിജയ്, തമിഴകത്തെ പുതിയ ഹിറ്റ്*മേക്കര്* എ എല്* വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഡേറ്റ് നല്*കിയിരിക്കുകയാണ്.

ഗൌതം മേനോന്* ഇപ്പോള്* നീ താനേ എന്* പൊന്**വസന്തം എന്ന ചിത്രത്തിന്*റെ തിരക്കിലാണ്. അതിന് ശേഷം വിജയ് ചിത്രം ആരംഭിക്കും എന്നായിരുന്നു റിപ്പോര്*ട്ടുകള്*. എന്നാല്* ഇതിനിടയില്* സൂര്യ ചിത്രം തുപ്പറിയും ആനന്ദന്* ചെയ്യാന്* ഗൌതം ആലോചിക്കുന്നു എന്ന വാര്*ത്തയാണ് വിജയെ പിന്മാറാന്* പ്രകോപിപ്പിച്ചതെന്നാണ് സൂചന. മാത്രമല്ല, ഗൌതം മേനോന്* അടുത്തിടെ ഒരുക്കിയ ഹിന്ദിച്ചിത്രം ഏക് ദീവാനാ ഥാ ബോക്സോഫീസ് പരാജയമായതും വിജയുടെ പിന്**മാറ്റത്തിന് കാരണമായതായി അറിയുന്നു.

കഴിഞ്ഞ ദിവസം വിജയും സംവിധായകന്* എ എല്* വിജയും കൂടിക്കാഴ്ച നടത്തി. എ എല്* വിജയ് തന്*റെ പുതിയ ചിത്രമായ താണ്ഡവത്തിന്*റെ ട്രെയിലറും മേക്കിംഗ് വീഡിയോയും ഇളയദളപതിക്കായി പ്രദര്*ശിപ്പിച്ചു. ഇവ കണ്ട് ഏറെ താല്*പ്പര്യം തോന്നിയ വിജയ് ഉടന്* തന്നെ ഒരുമിച്ച് പടം ചെയ്യാം എന്ന് പറയുകയായിരുന്നു.

വിജയ് തന്*റെ പുതിയ സിനിമ തുപ്പാക്കിയുടെ ഡബ്ബിംഗ് ഉള്*പ്പടെ എല്ലാ ജോലികളും സെപ്റ്റംബര്* 30ന് മുമ്പ് പൂര്*ത്തിയാക്കും. അതിന് ശേഷം ഒരുമാസം വിശ്രമം. നവംബര്* ആദ്യം ചിത്രീകരണം ആരംഭിക്കത്തക്ക വിധത്തില്* പുതിയ സിനിമയുടെ ജോലികള്* ആരംഭിക്കാന്* ഇളയദളപതി സംവിധായകന്* വിജയോട് ആവശ്യപ്പെട്ടു.

ഇതുകേട്ട് ത്രില്ലടിച്ചുപോയ സംവിധായകന്* വിജയ് ഈ സിനിമയുടെ കടലാസുജോലികള്* തുടങ്ങിയിരിക്കുകയാണ്. ഇളയദളപതിക്കുവേണ്ടി ഏകദേശം ഒരുവര്*ഷം മുമ്പ് എ എല്* വിജയ് ഒരു കഥ തയ്യാറാക്കിയിരുന്നു. ഇതുതന്നെയാണ് ഇപ്പോള്* തിരക്കഥയാക്കുന്നത്. ജി വി പ്രകാശാണ് ഈ പ്രൊജക്ടിന് സംഗീതസംവിധാനം ചെയ്യുന്നത് എന്ന് ഉറപ്പായിട്ടുണ്ട്.

വാല്*ക്കഷണം: എ എല്* വിജയ് സംവിധാനം ചെയ്ത പുതിയ ചിത്രം താണ്ഡവം സെപ്റ്റംബര്* 28നാണ് പ്രദര്*ശനത്തിനെത്തുന്നത്. ഈ സിനിമയോടെ എ എല്* വിജയ് തമിഴകത്തെ പുതിയ ഷങ്കര്* ആകുമെന്നാണ് കോടമ്പാക്കം സംസാരം. ഏതായാലും കാത്തിരുന്നു കാണാം