മോഹന്*ലാലിന് സീരിയലില്* നിന്ന് നായിക !


മാഡ് മേനോന്*. യഥാര്*ത്ഥ പേര് മാധവ മേനോന്* എന്നാണ്. എന്നാല്* വിളിപ്പേരുപോലെ തന്നെ അദ്ദേഹത്തിന്*റെ സ്വഭാവവും കുറച്ചു പിശകാണ്. ആളൊരു എന്**കൌണ്ടര്* സ്പെഷ്യലിസ്റ്റ് ആണ്. ഒരു പെണ്*കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി മാഡ് മേനോന്* കേരളത്തിലെത്തുന്നു. ‘കര്*മ്മയോദ്ധാ’ എന്ന സിനിമ തുടങ്ങുന്നത് ഇവിടെയാണ്.

മോഹന്*ലാല്* നായകനാകുന്ന കര്*മ്മയോദ്ധാ സംവിധാനം ചെയ്യുന്നത് പട്ടാളച്ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മേജര്* രവി. ചിത്രത്തിലെ നായികയോ? ‘കുങ്കുമപ്പൂവ്’ എന്ന ജനപ്രിയ സീരിയലിലെ ജയന്തി ടീച്ചര്* എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആശാ ശരത്. ചിത്രത്തില്* മോഹന്*ലാലിന്*റെ നായികാ വേഷമാണ് ആശാ ശരത്തിന് എന്നാണ് സൂചന.

മോഹന്*ലാലിന്*റെ നായികയായി വരുന്നതോടെ സിനിമാലോകത്ത് ചുവടുറപ്പിക്കാമെന്നാണ് ആശാ ശരത്തും കണക്കുകൂട്ടുന്നത്. ഫഹദ് ഫാസിലിന്*റെ ഫ്രൈഡേ എന്ന ചിത്രത്തിലും ആശാ ശരത് അഭിനയിക്കുന്നുണ്ട്. മാളവിക, രമ്യ നമ്പീശന്*, ഐശ്വര്യ ദേവന്* എന്നിവരും കര്*മ്മയോദ്ധായില്* നായികാ നിരയിലുണ്ട്.

ഒറ്റ ഷെഡ്യൂളില്* പൂര്*ത്തിയാകുന്ന കര്*മ്മയോദ്ധായുടെ ചിത്രീകരണം ഓഗസ്റ്റ് 17ന് മുംബൈയില്* ആരംഭിക്കും. ബിജുമേനോന്*, കലിംഗ ശശി തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ഇതൊരു ക്രൈം ത്രില്ലറാണ്. പ്രദീപ് നായര്* ഛായാഗ്രഹണം നിര്*വഹിക്കുന്ന സിനിമ നിര്*മ്മിക്കുന്നതും മേജര്* രവിയാണ്.

കീര്*ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്* എന്നിവയാണ് മേജര്* രവി സംവിധാനം ചെയ്ത മോഹന്*ലാല്* ചിത്രങ്ങള്*. തന്*റെ പതിവ് ട്രാക്കില്* നിന്ന് മാറി വ്യത്യസ്തമായ ട്രീറ്റ്*മെന്*റാണ് കര്*മ്മയോദ്ധായ്ക്കായി മേജര്* രവി സ്വീകരിച്ചിരിക്കുന്നത്.