ബില്ല 2 പരാജയമാണോ? അങ്ങനെ തീര്*ത്തുപറയാന്* കഴിയില്ല. മികച്ച ഇനിഷ്യല്* കളക്ഷനും റിലീസിംഗ് കേന്ദ്രങ്ങളുടെ എണ്ണം കൂടിയതും ചിത്രത്തെ രക്ഷിച്ചു എന്നുപറയാം. എന്നാല്* സിനിമ കണ്ടവര്* നിരാശരാണ്. തിരക്കഥയുടെ പാളിച്ചയാല്* തകര്*ന്നുപോയ സിനിമയെന്നാണ് പ്രമുഖ നിരൂപകരെല്ലാം വിലയിരുത്തിയത്. തല അജിത്തിന്*റെ കടുത്ത ആരാധകര്*ക്ക് പോലും ചിത്രം ദഹിച്ചില്ല.

ബില്ല 2ന്*റെ കാര്യത്തില്* അജിത്തും അതൃപ്തനാണെന്നാണ് റിപ്പോര്*ട്ടുകള്*. വലിയ സംഭവമാകുമെന്ന് ഏവരും പ്രതീക്ഷിച്ച ചിത്രം പക്ഷേ എങ്ങുമെത്താതെ പോകുകയായിരുന്നു. എന്തായാലും തലയുടെ ആരാധകരെ തണുപ്പിക്കാന്* ചിത്രത്തിന്*റെ സംവിധായകന്* ചക്രി തൊലേത്തി മാപ്പപേക്ഷയുമായി ഇറങ്ങിയിട്ടുണ്ട്.

ബില്ല 2 പ്രതീക്ഷിച്ച നിലവാരം പുലര്*ത്താത്തതില്* അജിത്തിന്*റെ ആരാധകരോട് ട്വിറ്ററിലൂടെ പരോക്ഷമായി മാപ്പ് ചോദിക്കുകയാണ് ചക്രി തൊലേത്തി - “ബില്ല 2 ഇഷ്ടപ്പെട്ടവര്*ക്കെല്ലാം നന്ദി. ഇഷ്ടപ്പെടാത്തവരോട് - നിങ്ങളെ നിരാശപ്പെടുത്തിയതില്* മാപ്പുചോദിക്കുന്നു. പ്രത്യേകിച്ചും തലയുടെ ആരാധകരോട്”.

ചിത്രത്തിന്*റെ നിര്*മ്മാതാവായ സുനിര്* ഖേതര്*പാല്* പക്ഷേ ബില്ല 2ന്*റെ വീഴ്ചയെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. സിനിമയ്ക്ക് എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടുമില്ല.