ദുല്*ഖറിനൊപ്പം മറ്റൊരു താരപുത്രന്*


താരപുത്രനെന്ന ഇമേജിനപ്പുറം മോളിവുഡില്* സ്വന്തമായിരിടം കണ്ടെത്തുന്ന തിരക്കിലാണ് ദുല്*ഖര്* സല്*മാന്*. ആദ്യ രണ്ട് സിനിമകളും ബോക്*സ് ഓഫീസില്* തകര്*ത്തോടിയതോടെ മലയാളത്തിലെ യുവതാരനിരയില്* ഏറെ ശ്രദ്ധേയനായിക്കഴിഞ്ഞു താരം.

മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും കടന്നുകയറാനുള്ള ശ്രമങ്ങളിലാണ് മമ്മൂട്ടി പുത്രന്*. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജെഡി-ജെറിയായിരിക്കും ദുല്*ഖറിന്റെ തമിഴ് ചിത്രം സംവിധാനം ചെയ്യുകയെന്നും വാര്*ത്തകള്* വന്നു. ഈ ചിത്രത്തലില്* ദുല്*ഖറിനൊപ്പം മറ്റൊരു താരപുത്രന്* ഒന്നിയ്ക്കുന്നുവെന്നതാണ് പുതിയ വിശേഷം.
തമിഴ് സിനിമാലോകത്തെ ഇതിഹാസമായി വാഴ്ത്തുന്ന ശിവാജി ഗണേശന്റെ ചെറുമകനും നടന്* പ്രഭുവിന്റെ മകനുമായ വിക്രം പ്രഭുവാണ് ദുല്*ഖറിനൊപ്പം വെള്ളിത്തിരയില്* ഒന്നിയ്ക്കുന്നത്.
സെക്കന്റ് ഷോ, ഉസ്താദ് ഹോട്ടല്* എന്നീ രണ്ട് ഹിറ്റുകള്* ഇതിനോടകം സ്വന്തമാക്കാന്* ദുല്*ഖറിന് കഴിഞ്ഞിട്ടുണ്ട്. അതേസമയം പ്രഭു സോളമന്റെ ചിത്രമായ കുമ്ഖിയിലൂടെ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് വിക്രം പ്രഭു. വിക്രമിന്റെ അരങ്ങേറ്റം ഗംഭീരമാക്കാനുള്ള ഒരുക്കങ്ങള്* അണിയറയില്* തകൃതിയായി പുരോഗമിയ്ക്കുകയുമാണ്. സൂപ്പര്*താരങ്ങളായ രജനീകാന്തും കമല്*ഹാസനും കുംമ്കിയുടെ ഓഡിയോ ലോഞ്ചിന് വന്നത് തന്നെ ഇതിന്റെ സൂചനകളാണെന്ന് പറയപ്പെടുന്നു.
ദുല്*ഖര്*-വിക്രം ചിത്രം തമിഴിന് പുറമെ മലയാളത്തിലും നിര്*മിയ്ക്കാന്* പദ്ധതിയുണ്ടെന്നും റിപ്പോര്*ട്ടുകളുണ്ട്.