യുവരാജ് വീണ്ടും, ട്വന്*റി20 ലോകകപ്പില്* കളിക്കാന്* സാധ്യതയേറി

ഇന്ത്യന്* ക്രിക്കറ്റില്* യുവരാജ് സിംഗിന്*റെ കാലം വീണ്ടും വരുന്നു. സെപ്റ്റംബറില്* നടക്കുന്ന ട്വന്*റി20 ലോകകപ്പില്* യുവരാജ് കളിച്ചേക്കുമെന്ന് സൂചന. ന്യൂസിലാന്*ഡിനെതിരെയുള്ള ടെസ്റ്റ് സ്ക്വാഡിനെ തെരഞ്ഞെടുക്കാനായി സെലക്ടര്*മാര്* യോഗം ചേരുകയാണ്. ട്വന്*റി20 ലോകകപ്പിനുള്ള ടീമിന്*റെ അന്തിമ പട്ടികയും തയ്യാറാക്കാന്* സെലക്ടര്*മാര്* തീരുമാനിച്ചിട്ടുണ്ട്. ഈ അന്തിമ പട്ടികയില്* യുവരാജും ഇടം*പിടിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അര്*ബുദരോഗ ബാധയെ തുടര്*ന്ന്, കഴിഞ്ഞ ലോകകപ്പിന് ശേഷം ക്രിക്കറ്റില്* നിന്ന് മാറിനില്*ക്കുകയായിരുന്ന യുവരാജ് സിംഗ് ട്വന്*റി20 മത്സരങ്ങളിലൂടെ മടങ്ങിവരാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. യുവരാജ് ശാരീരിക ക്ഷമത കൈവരിച്ചതായി ദേശീയ ക്രിക്കറ്റ് അക്കാദമി സര്*ട്ടിഫിക്കേറ്റ് നല്*കിയാല്* ട്വന്*റി20 ലോകകപ്പിനുള്ള അന്തിമ പട്ടികയില്* സെലക്ടര്*മാര്* യുവരാജിനെയും ഉള്*പ്പെടുത്തുമെന്നാണ് കരുതുന്നത്.

ന്യൂസിലാന്*ഡിനെതിരായ പരമ്പരയുടെ ഒടുവില്*, സെപ്റ്റംബര്* എട്ടിനും 11നും ട്വന്*റി20 മത്സരങ്ങളുണ്ട്. അതിനായി ചിലപ്പോള്* യുവരാജിനെ പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്.

യുവരാജിന്*റെ ഫിറ്റ്നസ് ക്രിക്കറ്റ് അക്കാദമി നേരത്തേ തന്നെ വിലയിരുത്തിയിട്ടുണ്ട്. ഏത് ഫോര്*മാറ്റിലുള്ള ക്രിക്കറ്റും കളിക്കാന്* അദ്ദേഹത്തിന് കഴിയുമെന്ന് അക്കാദമിക്ക് ബോധ്യപ്പെട്ടതായാണ് റിപ്പോര്*ട്ട്. മാത്രമല്ല, അടുത്തിടെ തുടര്*ച്ചയായി പ്രാക്ടീസ് മത്സരങ്ങളിലും യുവരാജ് പങ്കെടുക്കുന്നുണ്ട്.