‘തല’ ജിമ്മില്*, പുതിയ അവതാരം സൈബര്* ചാരന്* !

തല അജിത്തിന് തടി കൂടി വരുന്നതായാണ് ആരാധകരുടെ പ്രധാന പരാതിയും പരിഭവവും. മങ്കാത്തയിലും ബില്ല 2ലുമൊക്കെ ഓവര്* വെയ്റ്റുള്ള അജിത്തിനെ കണ്ട് ആരാധകര്* അല്*പ്പം ആശങ്കയിലായിരുന്നു. എന്നാല്* ആരാധകരുടെ അഭ്യര്*ത്ഥന ചെവിക്കൊണ്ട് അജിത്തും മസില്* പെരുപ്പിക്കാന്* തീരുമാനിച്ചു. വിഷ്ണുവര്*ദ്ധന്* സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്* അജിത്തിന് പുതിയ ലുക്ക് ആയിരിക്കും.


ഇതിനായി ദിവസവും മണിക്കൂറുകളോളം അജിത് ജിമ്മില്* വര്*ക്കൌട്ട് ചെയ്യുകയാണ്. ഒരു സൈബര്* ചാരനായാണ് അജിത് ഈ ചിത്രത്തില്* അഭിനയിക്കുന്നത്. സോള്*ട്ട് ആന്*റ് പെപ്പര്* ലുക്കും ജിം ബോഡിയുമൊക്കെയായി ആരാധകലക്ഷങ്ങളുടെ തല ഈ ചിത്രത്തില്* മിന്നിത്തിളങ്ങുമെന്നാണ് കോളിവുഡ് പ്രതീക്ഷിക്കുന്നത്. നയന്**താര, ആര്യ, റാണ ദഗ്ഗുബാട്ടി, തപസി തുടങ്ങിയവര്* ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്. എ എം രത്നമാണ് ചിത്രം നിര്*മ്മിക്കുന്നത്.

അജിത് ജിമ്മില്* വര്*ക്കൌട്ട് ചെയ്യുന്ന ചിത്രങ്ങള്* വിഷ്ണുവര്*ദ്ധന്* ട്വിറ്ററില്* പോസ്റ്റ് ചെയ്തു. ഇതുകണ്ട് ആരാധകര്* ആവേശത്തിലാണ്. അടുത്ത ഘട്ട ചിത്രീകരണം വിഷ്ണുവര്*ദ്ധന്* മുംബൈയിലാണ് പ്ലാന്* ചെയ്യുന്നത്.

യുവന്* ഷങ്കര്* രാജ സംഗീതം നിര്*വഹിക്കുന്ന ഈ സിനിമ ഒരു ആക്ഷന്* ത്രില്ലര്* ഡ്രാമയാണ്. പൂര്*ണമായും നഗരപശ്ചാത്തലത്തിലുള്ള ചിത്രത്തിന് യോജിച്ച ഒരു ടൈറ്റില്* കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്* അണിയറ പ്രവര്*ത്തകര്*.