ലാലുമായി സിദ്ദിക്കിന് യോജിക്കാനാകാത്ത ഒരു കാര്യമുണ്ട്!

സിദ്ദിക്ക്-ലാല്*! മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകള്* സൃഷ്ടിച്ച കൂട്ടുകെട്ട്. പിന്നീട് ഇവര്* പിരിഞ്ഞു. സിദ്ദിക്ക് സംവിധാന രംഗത്ത് തുടര്*ന്നു. ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റായ ബോഡിഗാര്*ഡ് സൃഷ്ടിച്ചു. ലാലാകട്ടെ നടനും നിര്*മ്മാതാവും സംവിധായകനുമായി തുടരുന്നു. ഏറ്റവും മികച്ച നടനുള്ള സംസ്ഥാന അവാര്*ഡ് വരെ ലാലിനെ തേടിയെത്തി.


ലാല്* സ്വതന്ത്രമായി സംവിധാനം ചെയ്ത ചിത്രങ്ങള്* നോക്കുക. ടു ഹരിഹര്* നഗര്*, ഇന്* ഗോസ്റ്റ് ഹൌസ് ഇന്*, ടൂര്*ണമെന്*റ്, കോബ്ര എന്നിവ. ഇതില്* ആദ്യ രണ്ടെണ്ണവും ‘ഇന്* ഹരിഹര്* നഗര്*’ എന്ന ട്രെന്*റ് സെറ്ററിന്*റെ തുടര്*ച്ചകള്*. ഒരു സിനിമയുടെ തുടര്*ച്ചകള്* ഒരുക്കുന്നതില്* ആനന്ദം കണ്ടെത്തുന്ന സംവിധായകനാണ് ലാല്*. എന്നാല്* സിദ്ദിക്ക് ഇവിടെ വ്യത്യസ്തനാകുന്നു.

തനിക്ക് ഒരു സിനിമയുടെ തുടര്*ച്ചകള്* സൃഷ്ടിക്കാന്* താല്*പ്പര്യമില്ലെന്നാണ് സിദ്ദിക്ക് പറയുന്നത്. “സിനിമകളുടെ തുടര്*ച്ചകള്* സൃഷ്ടിക്കുക എന്നത് എന്*റെ അജണ്ടയല്ല. ഞാന്* മലയാളത്തില്* ചെയ്യുന്ന സിനിമകള്* മറ്റ് ഭാഷകളില്* റീമേക്ക് ചെയ്യാറുണ്ട്. എന്നാല്* ഒരു മലയാള സിനിമ ചെയ്യാനുള്ള സാഹചര്യമുണ്ടാകുമ്പോള്* അതൊരിക്കലും മറ്റൊരു ചിത്രത്തിന്*റെ രണ്ടാം ഭാഗമോ മൂന്നാം ഭാഗമോ ആയി ചെയ്യാന്* ആഗ്രഹിക്കുന്നില്ല. നമ്മള്* മുമ്പ് സൃഷ്ടിച്ച കഥാപാത്രങ്ങളെ പുതിയ ഒരു കഥാപരിസരത്തേക്ക് പറിച്ചുനട്ട് കഥകള്* സൃഷ്ടിക്കുന്നതിലും സിനിമകള്* ഉണ്ടാക്കുന്നതിലും ഒരു ത്രില്ലും എനിക്ക് അനുഭവിക്കാനാവില്ല. അത് വളരെ ബോറിങ് ആയ ഒരു ഏര്*പ്പാടായാണ് എനിക്കുതോന്നുന്നത്. പുതിയ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിലാണ് ഞാന്* ആവേശം കണ്ടെത്തുന്നത്” - സിദ്ദിക്ക് വ്യക്തമാക്കുന്നു.

സിദ്ദിക്ക് ഇപ്പോള്* ലേഡീസ് ആന്*റ് ജെന്*റില്**മാന്* എന്ന മോഹന്*ലാല്* ചിത്രത്തിന്*റെ തിരക്കഥാ ജോലിയിലാണ്. ഇതിന്*റെ ചിത്രീകരണം നവംബറില്* ആരംഭിക്കുകയാണ്. ആശീര്*വാദ് സിനിമാസ് നിര്*മ്മിക്കുന്ന ചിത്രം അടുത്ത വിഷുവിന് പ്രദര്*ശനത്തിനെത്തും.

വാല്*ക്കഷണം: റാംജിറാവു സ്പീക്കിംഗ് എന്ന സിനിമയുടെ രണ്ടാംഭാഗമായ മാന്നാര്* മത്തായി സ്പീക്കിംഗ് സംവിധാനം ചെയ്തത് സിദ്ദിക്കാണ്. എന്നാല്* ടൈറ്റില്* കാര്*ഡില്* ‘സംവിധാനം - മാണി സി കാപ്പന്*’ എന്നാണ് ക്രെഡിറ്റ് നല്*കിയിരിക്കുന്നത്. ഒഴിവാക്കാനാകാത്തെ ഒരു സാഹചര്യത്തില്* ആ സിനിമ സംവിധാനം ചെയ്യേണ്ട ചുമതല സിദ്ദിക്കില്* വന്നുചേരുകയായിരുന്നു.