വരുമിനിനീയെൻ അരികിലെന്നെങ്കിലും
മോഹിച്ചുപോയ് വെറുതേ, ഞാൻ
മോഹിച്ചുപോയ് വെറുതേ
ഒരു പ്രിയഗാനം ചുണ്ടിലൊളിപ്പിച്ചു
കാത്തിരുന്നൂ വെറുതേ, ഞാൻ
കാത്തിരുന്നൂ വെറുതേ
കുളിരലയെങ്കിലും ഒരു ചുടുവേനലിൽ
എരിയുകയായ് ഹൃദയം, താനേ
എരിയുകയായ് ഹൃദയം
കവിതകളാകും കിളികളകന്നൂ
വിജനം മാനസ വിപിനം
സുഖദമൊരോമൽ സ്വപ്നവുമായി
പാടുകയായകലേ, ആരോ
പാടുകയായകലേ
എൻ വിരൽത്തുമ്പിൽ സ്വരമായുണരാൻ
അഴകേ വരുനീ ഇതിലേ......

Keywords:azhake varu nee ithile, love song,sad song,kavithakal