മണിരത്നവും സത്യന്* അന്തിക്കാടും : ചില കടല്* വിശേഷങ്ങളും

സത്യന്* അന്തിക്കാടിന് ഏറ്റവും പ്രിയപ്പെട്ട സംവിധായകനാണ് മണിരത്നം. പല അഭിമുഖങ്ങളിലും സത്യന്* അക്കാര്യം വിശദമാക്കിയിട്ടുണ്ട്. പണ്ട്, കന്നത്തില്* മുത്തമിട്ടാല്* എന്ന സിനിമ കണ്ട് ത്രില്ലടിച്ച് അപ്പോള്* തന്നെ മണിരത്നത്തെ വിളിച്ച് അഭിനന്ദനമറിയിച്ച കഥയൊക്കെ സത്യന്* പറഞ്ഞിട്ടുണ്ട്. എന്തായാലും സത്യന്* അന്തിക്കാടിനെയും മണിരത്നത്തെയും ഇപ്പോള്* ഒരു പോയിന്*റില്* നമുക്ക് ചേര്*ത്തുവയ്ക്കാം. അത് എന്താണെന്നോ?

രണ്ടുപേരും ഇപ്പോള്* അവരവരുടെ പുതിയ സിനിമകളുടെ ചിത്രീകരണത്തിരക്കിലാണ്. ഇവര്* ചെയ്യുന്ന സിനിമകള്* തമ്മില്* ഒരു സാദൃശ്യമുണ്ട്. ഇരു സിനിമകളും കടലിന്*റെ പശ്ചാത്തലത്തിലുള്ളതാണ്. മണിരത്നം സംവിധാനം ചെയ്യുന്ന കടല്* പൂര്*ണമായും ഒരു പ്രണയചിത്രമാണ്. ഒരു കടലോര പ്രണയകഥ.

സത്യന്* അന്തിക്കാടിന്*റെ പുതിയ തീരങ്ങള്* പറയുന്നതും ഒരു പ്രണയകഥ തന്നെ. അതിനൊപ്പം, രക്തബന്ധങ്ങളേക്കാള്* കര്*മ്മബന്ധങ്ങള്*ക്കുള്ള പ്രാധാന്യവും ഈ ചിത്രം ഓര്*മ്മപ്പെടുത്തുന്നു. കടലിലും പുതിയ തീരങ്ങളിലും യുവ അഭിനേതാക്കളാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. കടലില്* നവാഗതനായ ഗൌതമും തുളസിയും. പുതിയ തീരങ്ങളില്* നിവിന്* പോളിയും നമിത പ്രമോദും.

സത്യന്*റെ പുതിയ തീരങ്ങള്* സെപ്റ്റംബര്* 27നാണ് പ്രദര്*ശനത്തിനെത്തുന്നത്. നവംബറില്* മണിരത്നത്തിന്*റെ കടല്* റിലീസാകും.

വാല്*ക്കഷണം: മണിരത്നത്തിന്*റെ കഴിഞ്ഞ ചിത്രം രാവണന്* ഒരു പരാജയമായിരുന്നു. അതുപോലെ, സത്യന്* അന്തിക്കാടിന്*റെ കഴിഞ്ഞ സിനിമ സ്നേഹവീട് ബോക്സോഫീസില്* കാര്യമായ ചലനങ്ങള്* സൃഷ്ടിച്ചില്ല. എന്തായാലും, ഈ മാസ്റ്റര്* സംവിധായകരുടെ കടലോരക്കഥകള്* വിജയമാകുമെന്ന് പ്രതീക്ഷിക്കാം.