വി.വി.എസ് ലക്ഷ്മണ്* തന്റെ വീട്ടില്* നടത്തിയ രാത്രി വിരുന്നിന് ഇന്ത്യന്* ക്രിക്കറ്റ് ടീം ക്യാപ്*റ്റന്* മഹേന്ദ്രന്* സിംഗ് ധോണിയെ ക്ഷണിച്ചില്ല. ഇക്കാര്യം ധോണി തന്നെയാണ് വെളിപ്പെടുത്തിയത്.

ലക്ഷ്മണിന് ധോണിയുമായി മോശം ബന്ധമാണെന്ന അഭ്യൂഹങ്ങള്*ക്ക് കൂടുതല്* ബലം നല്*കുകയാണ് ഈ സംഭവം. ന്യൂസിലാന്*ഡിനെതിരെയുള്ള പരമ്പരയ്ക്കുള്ള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം അപ്രതീക്ഷിതമായി ക്രിക്കറ്റിനോടു വിടപറഞ്ഞ ലക്ഷ്മണ്* ഇന്നലെ സ്വന്തം വീട്ടില്* സച്ചിന്*, സേവാഗ്, സഹീര്* തുടങ്ങിയ സീനിയര്* താരങ്ങള്*ക്ക് വിരുന്നൊരുക്കി. എന്നാല്* ധോണിയെ ഒഴിവാക്കുകയായിരുന്നു.

ഇന്നലെ പത്രസമ്മേളനത്തില്* ധോണി തന്നെയാണ് ലക്ഷ്മണ്* ക്ഷണിച്ചില്ലെന്ന് വെളിപ്പെടുത്തിയത്. പെട്ടെന്ന് വിരമിക്കല്* തീരുമാനമെടുത്ത ലക്ഷ്മണ്* തന്നെയറിച്ചില്ലെന്നും ധോണി പറഞ്ഞു. ലക്ഷ്മണിന്റെയും ദ്രാവിഡിന്റെയും വിരമിക്കല്* ടീമിന് വലിയ നഷ്ടമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്*ത്തു.

എന്തായാലും പുതിയ താരങ്ങള്*ക്ക് ഇത് മികച്ച അവസരമാണ്. അവര്* തങ്ങളുടെ കഴിവ് പരാമാവധി ഉപയോഗിക്കുമെന്ന് വിശ്വാസമുണ്ടെന്ന് ധോണി പറഞ്ഞു. ലക്ഷ്മണ്* വിരമിച്ചതിനുള്ള കാരണം അദ്ദേഹത്തോടു തന്നെ ചോദിക്കണമെന്നായിരുന്നു ധോണി മാധ്യമപ്രവര്*ത്തകരോട് ആവശ്യപ്പെട്ടത്.

More Stills


Keywords:Indian Captain, M S Dhoni,Dravid, news reporters,cricket news, sports news,Dhoni not Invited to Laxman's Late Night Party