ബാലതാരമായി വന്ന് പിന്നീട് പ്രേക്ഷകരുടെ മനം കവര്*ന്ന നടി ശാലിനി ഇനി അറിയപ്പെടാന്*പോകുന്നത് ഒരു ബാഡ്മിന്റന്ണ്* താരമായിട്ടാണ്. നാഗര്*കോവിലില്* നടന്ന ബാഡ്മിന്റണ്* ടൂര്*ണമെന്റില്* വനിതാ ഡബിള്*സിലും മിക്സഡ് ഡബിള്*സിലും ശാലിനി രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. റാങ്കിംഗിനായി നടത്തിയ ഈ മത്സരത്തില്* പങ്കെടുത്ത ശാലിനി സ്റ്റേറ്റ് ലെവല്*മത്സരങ്ങളിലും പങ്കെടുക്കുന്നുണ്ട്.

കഴിഞ്ഞ രണ്ടു വ**ര്*ഷമായി ബാഡ്മിന്റണ്* പരിശീലിക്കുകയാണ് ശാലിനി. ബാഡ്മിന്റണോടുള്ള ഭാര്യയുടെ താല്പര്യം കണ്ട് ശാലിനിക്ക് ഭര്*ത്താവും തമിഴിലെ പ്രമുഖ താരവുമായ അജിത്ത് അടുത്തിടെ സമ്മാനമായി നല്*കിയത് ഒരു ബാഡ്മിന്റണ്* കോര്*ട്ട് തന്നെയാണ്.

സ്വന്തം വീട്ടിലെ പൂന്തോട്ടത്തിന്റെ ഒരു ഭാഗം ബാഡ്മിന്റണ്* കോര്*ട്ടാക്കി മാറ്റുകയാണ് അജിത് ചെയ്തത്. കുടുംബാംഗങ്ങളെ കണ്ടു കൊണ്ട് തന്നെ പരിശീലിക്കാന്* കഴിയുന്നത് വലിയ ഭാഗ്യമാണെന്ന് ശാലിനി പറഞ്ഞു. മത്സരവേദികളിലെല്ലാം മകള്* അനൗഷ്കയും തന്നോടൊപ്പം ഉണ്ടാകാറുണ്ടെന്ന് ശാലിനി പറഞ്ഞു.

Shalini more images


Keywords:Ajith,Anoushka,Badminton court,compotition,Actress Shalini , Badminton Heroine