രാജ്യാന്തര ക്രിക്കറ്റില്* നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ഇതേ വരെ ചിന്തിച്ചിട്ടില്ലെന്ന് മാസ്റ്റര്* ബ്ലാസ്റ്റര്* സച്ചിന്* ടെണ്ടുര്*ക്കര്*. താനിപ്പോഴും ക്രിക്കറ്റ് ആസ്വദിക്കുകയാണെന്നും ബാറ്റ് പിടിക്കുന്നതില്* വിരസത തോന്നുമ്പോള്* വിരമിക്കലിനെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്*ത്തു. പ്രശസ്ത ഓയില്* കമ്പനിയായ കാസ്ട്രോളിന്റെ 2011ലെ മികച്ച ടെസ്റ്റ് ക്രിക്കറ്റ് താരത്തിനുള്ള അവാ*ര്*ഡ് സ്വീകരിച്ച ശേഷം സംസാരിക്കുയായിരുന്നു സച്ചിന്*.

തന്റെ സമകാലീനരായിരുന്ന രാഹുല്* ദ്രാവിഡ്,​ വി വി എസ്.ലക്ഷ്മണ്* എന്നിവര്* വിരമിച്ച സാഹചര്യത്തിലാണ് സച്ചിന്റെ പ്രതികരണം.വിരമിക്കാനുള്ള സമയം വന്നെത്തിയെന്ന് എനിക്കു തോന്നുന്നില്ല. ആ സമയം വരുമ്പോള്* തീര്*ച്ചയായും വിരമിക്കല്* പ്രഖ്യാപിക്കും- സച്ചിന്* പറഞ്ഞു.


Keywords:cricket news, sports news,test cricket,sports award,rahul dravid, vvs lakshman,Not Resigning Now,Sachin