സീരിയല്* നടിയെ ഭര്*ത്താവ് കുത്തിക്കൊന്നു. പന്നിക്കോട് കാരാളിപ്പറമ്പ് കൂടത്തില്*പറമ്പില്* വര്*ഷ(22)യാണ് മരിച്ചത്. ഭര്*ത്താവ് സജീവ്(26) അറസ്റ്റിലായിട്ടുണ്ട്. വര്*ഷയുടെ അമ്മ ബേബിക്ക് സജീവിന്*റെ ആക്രമണത്തില്* പരുക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം.

വര്*ഷ സീരിയലില്* അഭിനയിക്കുന്നതിനോട് സജീവിന് എതിര്*പ്പുണ്ടായിരുന്നു. ഇതേച്ചൊല്ലിയുണ്ടായ വഴക്കിനെ തുടര്*ന്ന് കഴിഞ്ഞ രണ്ടുവര്*ഷമായി ഇവര്* പിരിഞ്ഞു താമസിക്കുകയാണ്. മുക്കത്തിന് സമീപം പൂളപ്പൊയിലിലെ സ്വകാര്യ ക്വാര്*ട്ടേഴ്*സിലാണ് വര്*ഷ താമസിച്ചിരുന്നത്. സീരിയല്* തിരക്ക് കഴിഞ്ഞ് വര്*ഷ എത്തിയതറിഞ്ഞ് വര്*ഷയുടെ താമസ സ്ഥലത്തെത്തിയ സജീവ് ആക്രമണം നടത്തുകയായിരുന്നു.

സംഭവത്തിന് ശേഷം സജീവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്*ന്ന് കൈക്ക് പരുക്കേറ്റിട്ടുണ്ട്. സജീവ് പൊലീസിനോട് കുറ്റം സമ്മതിച്ചു. ഇയാള്* കോണ്*ക്രീറ്റ് തൊഴിലാളിയാണ്.Keywords:Seriel actress Varsha,husband,suicide,Serial, Murder, Actress, Death