രാജ്യത്തെ വിവിധ ബാങ്കുകളില്* അവകാശികളില്ലാതെയും ആര്*ക്കും വേണ്ടാതെയും കിടക്കുന്ന നിക്ഷേപം 2481 കോടിയിലേറെ രൂപ. ധനകാര്യ സഹമന്ത്രി നമോനാരായണന്* മീണയാണ് ഇക്കാര്യം രാജ്യസഭയില്* അറിയിച്ചത്. അവകാശികളില്ലാതെ കിടക്കുന്ന തുക ഉള്*ക്കൊള്ളിച്ച് ഒരു പ്രത്യേക ഫണ്ട് രൂപവത്കരിക്കാന്* കേന്ദ്ര സര്*ക്കാര്* നിര്*ദ്ദേശം നല്*കുകയും ചെയ്തു.

2011 ഡിസംബര്* 31 നുള്ള കണക്കനുസരിച്ച് റിസര്*വ് ബാങ്ക് നല്*കിയ റിപ്പോര്*ട്ടിലാണ് അവകാശികളില്ലാതെ 1.12 കോടി അക്കൌണ്ടുകളിലായി 2481.4 കോടി രൂപ കിടക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഇനി പത്ത് വര്*ഷത്തിനു ശേഷവും ഏതെങ്കിലും നിക്ഷേപകര്* വന്നാല്* അവര്*ക്ക് നിക്ഷേപം തിരികെ കിട്ടുന്നതിനോ അക്കൌണ്ടില്* വീണ്ടും ഇടപാടുകള്* നടത്തുന്നതിനോ അര്*ഹത ഉണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.


More stills


Keywords:Business news,deposits,Minister,Reserve Bank,Accounts,Banks ,rs 2,481 Crore as Unclaimed Deposits