മലയാള സിനിമയില്* അനൂപ് മേനോന്* എന്ന വ്യക്തി നിറഞ്ഞുനില്*ക്കുകയാണിപ്പോള്*. നടനായി, തിരക്കഥാകൃത്തായി, ഗാനരചയിതാവായി തിരക്കുകളില്* നിന്ന് തിരക്കുകളിലേക്ക് സഞ്ചരിക്കുന്നു അദ്ദേഹം. ഈ വര്*ഷം തമിഴിലും ഭാഗ്യം പരീക്ഷിക്കാനൊരുങ്ങുകയാണ്. മീര കതിരവന്* സംവിധാനം ചെയ്യുന്ന ‘ചെന്നൈയില്* ഒരു നല്ലിരവ്’ എന്ന ചിത്രത്തിലൂടെയാണ് അനൂപ് തമിഴിലെത്തുന്നത്.

ഏറ്റവും പുതിയ വാര്*ത്ത അനൂപ് മേനോന്* ഹോളിവുഡിലേക്ക് നീങ്ങുന്നു എന്നതാണ്. അനൂപ് ഒരു ഹോളിവുഡ് ചിത്രത്തിന് തിരക്കഥ രചിക്കുന്നു. ഒപ്പം പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരിയായ അനിതാ നായരുമുണ്ട്. അനൂപ് വനിത മാഗസിനിലെഴുതിയ ‘ആര്*തര്* ഗോപാല്* റെള്*ട്ടന്*’ എന്ന നോവലെറ്റിനെ അധികരിച്ചാണ് ഈ ഹോളിവുഡ് ചിത്രം ഒരുക്കുന്നത്. വി കെ പ്രകാശ് ഈ സിനിമ സംവിധാനം ചെയ്യുമെന്ന് സൂചനയുണ്ട്.

അനൂപ് മേനോനും അനിതാ നായരും ചേര്*ന്ന് ‘ആര്*തര്* ഗോപാല്* റെള്*ട്ടന്*’ ഒരു വലിയ ഇംഗ്ലീഷ് നോവലാക്കി മാറ്റാന്* ഉദ്ദേശിക്കുന്നുണ്ട്. ഇത് പ്രസിദ്ധീകരിക്കാന്* തയ്യാറായി ഒരു ഇന്*റര്**നാഷണല്* പബ്ലിഷര്* എത്തിയിട്ടുണ്ട്. ഈ നോവല്* പൂര്*ത്തിയായതിന് ശേഷം അതിനെ ഒരു തിരക്കഥാ രൂപത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.

അനൂപ് മേനോന്* - അനിതാ നായര്* - വി കെ പ്രകാശ് ടീമിന്*റെ ഹോളിവുഡ് ചിത്രത്തിനായി ഒരു ഹോളിവുഡ് പ്രൊഡക്ഷന്* ഹൌസും റെഡിയായിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. വലിയ ബജറ്റിലൊരുങ്ങുന്ന ഈ സിനിമ ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ചിത്രീകരിക്കും.

More stills



Keywords:Anoop Menon, Anitha Nair, Hollywood production House,Nalliravu,Malayalam film news,Anoop's Arther Gopal Relton