ഇന്ത്യന്* ക്രിക്കറ്റ് ദൈവം സച്ചിന്* തെണ്ടുല്*ക്കര്*ക്ക് എന്തു സംഭവിച്ചു എന്ന ആശങ്കയിലാണ് അദ്ദേഹത്തിന്റെ ക്രിക്കറ്റ് ആരാധകര്*. ന്യൂസിലാന്*ഡിനെതിരെയുള്ള ടെസ്റ്റില്* മൂന്ന് തവണ അദ്ദേഹം ക്ലീന്* ബൌള്*ഡ് ആയതിനെ തുടര്*ന്നാണ് ക്രിക്കറ്റ് വിദഗ്ദ്ധരും ആരാധകരും ആശങ്കയിലായത്.

ഒരു പിഴവ് സംഭവിച്ചാല്* അത് ആവര്*ത്തിക്കാതിരിക്കാനുള്ള ഗൃഹപാഠങ്ങള്* ചെയ്യുന്നയാളാണ് സച്ചിന്*. എന്നാല്* ബാംഗ്ലൂര്* ടെസ്*റ്റില്* അദ്ദേഹം തുടര്*ച്ചയായി ബൌള്*ഡാകുകയായിരുന്നു. ഹൈദരാബാദിലെ ആദ്യ ഇന്നിംഗ്സില്* ടിം സൌത്തിയാണ് സച്ചിന്റെ സ്*റ്റം*പ് തെറിപ്പിച്ചത്. ബാംഗ്ലൂര്* ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്* ബ്രസ്*വെല്ലാണ് സച്ചിനെ കുടുക്കിയത്. തുടര്*ന്ന് രണ്ടാം ഇന്നിംഗ്സില്* സൌത്തി വീണ്ടും സച്ചിന്റെ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. മൂന്ന് ഇന്നിംഗ്സിലും വളരെ കുറഞ്ഞ സ്കോറിലാണ് അദ്ദേഹം ഔട്ടായത്.

തുടര്*ച്ചയായി മൂന്ന് തവണ ബൌള്*ഡായതിന്റെ നിരാശ സച്ചിന്റെ മുഖത്ത് പ്രകടമായിരുന്നു. ബാറ്റ് കൊണ്ട് നിരാശയോടെ സ്*റ്റം*പിനു നേരെ വീശിയതിനു ശേഷമാണ് സച്ചിന്* പവലിയനിലേക്ക് മടങ്ങിയത്.

MOre stills

Keywords:Little Master,Tendulkar,Cricket news,sports news, Sachin 3 Times Clean Bowled