അര്*ബുദത്തോടു പടവെട്ടി യുവരാജ് സിംഗും മോശം ഫോമിനോടു പടവെട്ടി ഹര്*ഭജന്* സിംഗും തിരിച്ചു വരുന്നു. ന്യൂസിലാന്*ഡിനെതിരെ ശനിയാഴ്ച വിശാഖപട്ടണത്ത് നടക്കുന്ന ട്വന്റി 20 മത്സരത്തിലൂടെ യുവി തിരിച്ചു വരുമെന്നാണ് സൂചന.


കഴിഞ്ഞ ലോകകപ്പില്* ഇന്ത്യയുടെ മികച്ച താരവും പ്ലേയര്* ഓഫ്* ദ ടൂര്*ണമെന്റുമായ ശേഷമാണ്* യുവി ശ്വാസകോശത്തെ ബാധിക്കുന്ന അപൂര്*വ അര്*ബുദത്തിന്റെ പിടിയിലാകുന്നത്*. ഇതിനെത്തുടര്*ന്ന് വളരെക്കാലം ചികിത്സയിലായിരുന്നു.

രാജ്യാന്തര ക്രിക്കറ്റില്* മടങ്ങിവരുന്ന മറ്റൊരു താരം ഇന്ത്യന്*ഓഫ് സ്പിന്നര്* ഹര്*ഭജന്* സിംഗാണ്. നല്ല ഫോമിലല്ലാത്തതിനെ തുടര്*ന്ന് ഭാജി ഒരു വര്*ഷമായി പുറത്തായിരുന്നു. യുവരാജ് കളിക്കുമെന്ന് ഉറപ്പായതിനെത്തുടര്*ന്ന് 10,000 ടിക്കറ്റാണ് നിലവില്* വിറ്റുപോയിരിക്കുന്നത്.
More stillsKeywords:Yuvaraj singh,Harbhajan singh,world cup,lungs tumor,player of the tournament,cricket news, sports news,India, nz Cricketers Land, Vizag for First t20 tie