ഐ പി ഒ, മ്യൂച്ചല്* ഫണ്ട് നിയമങ്ങളില്* വ്യാപക മാറ്റം വരുത്താന്* സെക്യൂരിറ്റീസ് ആന്*റ് എക്സ്ചേഞ്ച് ബോര്*ഡ് ഓഫ് ഇന്ത്യ (സെബി) തീരുമാനിച്ചു. തീരുമാനങ്ങള്* നിലവില്* വരുന്നതോടെ മ്യൂച്ചല്* ഫണ്ട് നിക്ഷേപങ്ങള്*ക്ക് ഇനി ചെലവേറും.പക്ഷേ പ്രഥമ വിപണിയിലെ ഓഹരി വില്*പ്പനകള്*ക്ക് അപേക്ഷിക്കുന്ന നിക്ഷേപകര്*ക്ക് ഇനി ഓഹരികള്* ഉറപ്പാകും.

ഓഹരികളില്* 50,000 രൂപയുടെ നിക്ഷേപം നടത്തിയാല്* 25000 രൂപയുടെ നികുതി കിഴിവ് ലഭിക്കുന്ന രാജീവ് ഗാന്ധി ഇക്വറ്റി സേവിങ്സ് സ്കീമുകളുടെ പരിധിയില്* ഓഹരികളില്* നിക്ഷേപിക്കുന്ന മ്യൂച്ചല്* ഫണ്ടുകളെയും ഉള്*പ്പെടുത്താന്* സെബി കേന്ദ്ര സര്*ക്കാറിനോട് ശുപാര്*ശ ചെയ്തിട്ടുണ്ട്.

ഐ.പി.ഒകള്*ക്ക് അപേക്ഷിക്കുന്ന ചെറുകിട നിക്ഷേപകള്* അല്ലാത്തര്*ക്ക് ഇനി അപേക്ഷകളിലെ വിലയോ അപേക്ഷിക്കുന്ന ഓഹരികളുടെ എണ്ണമോ കുറയ്ക്കാന്* കഴിയില്ലെങ്കിലും വര്*ധിപ്പിക്കാന്* കഴിയും. കൂടാതെ ഇനി മുതല്* ഐ.പി.ഒകളുടെ സൂചിത വില ചുരുങ്ങിയത് അഞ്ച് പ്രവൃത്തി ദിവസങ്ങള്*ക്ക് മുമ്പ് പ്രഖ്യാപിക്കണം. നിലവില്* രണ്ട് ദിവസം മുന്*പാണ് പ്രഖ്യാപനം.Keywords:Rajiv Gandhi Equity savings sceam,Muchual fund,shares,business news,deposits,I p o Rules Changed