മലയാളത്തിന്*റെ ജനപ്രിയ നായകനാണ് ദിലീപ്. നിഷ്കളങ്കമായ തമാശയുമായി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന നടന്*. എന്നാല്* യഥാര്*ത്ഥ ജീവിതത്തില്* ദിലീപ് ബോള്*ഡായ ഒരു മനുഷ്യനാണ്. തനിക്ക് ശരി എന്നുതോന്നുന്ന കാര്യങ്ങള്* തുറന്നുപറയാന്* ദിലീപ് മടിക്കാറില്ല.


പരസ്പരം ഇഷ്ടപ്പെടുന്ന രണ്ടുപേര്* മനസും ശരീരവും പങ്കുവയ്ക്കുന്നതില്* തെറ്റില്ല എന്ന് ദിലീപ് പറയുന്നു. കന്യക ഓണപ്പതിപ്പിന് നല്*കിയ അഭിമുഖത്തിലാണ് ദിലീപ് കപട സദാചാരത്തിനെതിരെയും മറ്റും ആഞ്ഞടിക്കുന്നത്.

“ആണും പെണ്ണും തമ്മില്* സംസാരിച്ചാല്* പോലും മറ്റൊരര്*ത്ഥം കല്*പ്പിക്കുന്ന പലരും ഇന്നും സമൂഹത്തിലുണ്ട്. പരസ്പരം ഇഷ്ടപ്പെടുന്നതും ഒന്നിച്ച് യാത്ര ചെയ്യുന്നതും സംസാരിക്കുന്നതും ഒരിക്കലും തെറ്റല്ല. രണ്ടുപേര്* തമ്മില്* ഇഷ്ടപ്പെട്ടാല്*, സംസാരിച്ചാല്* അവരെ കുറ്റം പറയാനും അവരെക്കുറിച്ച് മോശം പറയാനും മാത്രമേ ആളുണ്ടാവൂ. പരസ്പരം ഇഷ്ടപ്പെടുന്നവര്* ശരീരവും മനസും പങ്കുവയ്ക്കുന്നതില്* ഒരു തെറ്റും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല” - ദിലീപ് വ്യക്തമാക്കുന്നു.

പുരുഷന്*റെ അടിമയായി സ്ത്രീയെ കണക്കാക്കുന്നവര്*ക്കെതിരെയും ദിലീപ് ശക്തമായി പ്രതികരിക്കുന്നു. “സ്ത്രീ പുരുഷന്*റെ അടിമയല്ല എന്ന് ആദ്യം മനസിലാക്കണം. പണ്ടുകാലത്ത് ഭര്*ത്താവ് പറയുന്നതിനപ്പുറം ഭാര്യമാര്* പോവാന്* പാടില്ല എന്ന കാഴ്ചപ്പാടുണ്ടായിരുന്നു. സ്ത്രീക്കും പുരുഷനും അവരുടേതായ വ്യക്തിത്വവും സ്വാതന്ത്ര്യവും ഉണ്ട്. സ്ത്രീ പുരുഷന്*റെ അടിമയാണെന്ന ചിന്താഗതി എനിക്കില്ല” - ദിലീപ് പറയുന്നു.

More stills


Keywords:male,female,slave,wives,gossip,malayalam film news,husband,love,Dileep - Inetrview