ചെന്നൈയില്* യുവി തിരിച്ചെത്തിയിട്ടും ഇന്ത്യ കിവിക്കൂട്ടത്തിനുമുന്*പില്* ഒരു റണ്*സിന് തോറ്റുപോയി. ടോസ് നഷ്ടപ്പെട്ട് ആദ്യബാറ്റിംഗിനിറങ്ങി 167 / 5 എന്ന സ്കോര്* ഉയര്*ത്തിയ ന്യൂസിലാന്*ഡിനെതിരെ ഇന്ത്യ ഇരുപത് ഓവറില്* 166/4 എന്ന നിലയില്* പരാജയപ്പെടുകയായിരുന്നു. ആദ്യമത്സരം മഴ​കൊണ്ടു പോയതിനാല്* ഈ വിജയത്തോടെ ന്യൂസിലാന്*ഡ്1​-0​ത്തിന് പരമ്പര​സ്വന്തമാക്കി.


ഇന്ത്യക്ക് വേണ്ടി വിരാട് കോഹ്ലി (70), റെയ്ന(27​), ധോണി( 22) എന്നിവര്* നന്നായി കളിച്ചു. യുവി 26 പന്തില്* നിന്ന് 34 റണ്*സ് നേടി അവസാന ഓവറിലെ നാലാം പന്തില്*, വിജയത്തിന് ആറ് റണ്*സ് അകലെ പുറത്തായതാണ് ഇന്ത്യയ്ക്കു തിരിച്ചടിയായത്. തന്റെ പഴയ​ശൈലിയില്* ലോംഗ് ഓണിലേക്ക് ലോഫ്ട് ചെയ്തതുള്*പ്പടെ രണ്ട് സിക്*സറുകളും ഒരു ബൗണ്ടറിയും പായിച്ച യുവരാജ് അവസാന ഓവറിലെ നാലാം പന്തില്* ഫ്രാങ്ക്ളിന്റെ പന്തില്* ബൗള്*ഡാവുകയായിരുന്നു.

ന്യൂസിലാന്*ഡിനുവേണ്ടി കളിക്കളത്തില്* നിറഞ്ഞു നിന്ന ബ്രണ്ടന്* മക്കല്ലം 55 പന്തില്* 11 ബൌണ്ടറിയും മൂന്ന് സിക്സ്*റടക്കം 91 റണ്*സ് നേടി കളിയിലെ കേമനായി. ബ്രണ്ടന്* മക്കല്ലമാണ് മാന്* ഒഫ് ദി സീരീസും. ഇനി ഇരു​ടീ​മുകളും ട്വന്റി​-20 ലോകകപ്പിനായി ലങ്കയിലേക്ക് തിരിക്കും.

more stills

Keywords:Brandan Makkallam,Man of the series,Twenty20,Dhoni,virad kohli,REina,cricket news, sports news,India Lose ,new Zealand ,Cliffhanger