ഐസിസിയുടെ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി ഇന്ത്യന്* ക്യാപ്റ്റന്* മഹേന്ദ്രസിംഗ് ധോണിയെ തെരെഞ്ഞെടുത്തു. തുടര്*ച്ചയായി അഞ്ചാം തവണയാണ് ധോണി ഐസിസി ഏകദിന ടീമിന്റെ ക്യാപ്റ്റനാകുന്നത്.


വെസ്റ്റ്ഇന്*ഡീസ് മുന്* ക്യാപ്റ്റന്* ക്ലൈവ് ലോയ്ഡിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് 12 പേരുള്ള ടീമിനെ തെരഞ്ഞെടുത്തത്. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, പാകിസ്ഥാന്*, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളില്* നിന്നാണ് താരങ്ങളെ തെരഞ്ഞെടുത്തത്. പാകിസ്ഥാന്റെ സയീദ് അജ്മല്*, ഷാഹീദ് അഫ്രീദി, ശ്രീലങ്കയുടെ കുമാര്* സംഗക്കാര, ഇംഗ്ലണ്ടിന്റെ അലസ്*റ്റയര്* കുക്ക്, ഓസ്ടേലിയയുടെ മൈക്കള്* ക്ലാര്*ക്ക് തുടങ്ങിയവര്* ടീമില്* ഉള്*പ്പെടുന്നു.

ഇന്ത്യയില്* നിന്ന് ക്യാപ്റ്റന്* ധോണിക്ക് പുറമെ സ്*റ്റൈലിഷ് ബാറ്റ്സ്മാന്മാരായ വിരാട് കോഹ്*ലിയും ഗൌതം ഗംഭീറും ടീമില്* ഇടം നേടിയിട്ടുണ്ട്.


More stills


Keywords:Clive Loid,Veerad Kohli,goutham gambheer,cricket news, sports news,Ms Dhoni to Captain icc odi Team