രഞ്ജിത് ശങ്കര്* സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രം ‘മോളി ആന്*റി റോക്സ്’ പ്രദര്*ശനത്തിനെത്തി. ഒരു ശരാശരി ചിത്രമാണിത്. രേവതിയും പൃഥ്വിരാജുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോളി ആന്*റി എന്ന ടൈറ്റില്* കഥാപാത്രമായി രേവതി അടിച്ചുപൊളിച്ചിരിക്കുകയാണ്.

ഇന്**കം ടാക്സ് അസിസ്റ്റന്*റ് കമ്മീഷണര്* പ്രണവ് റോയ് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് വരുന്നത്. പ്രണവും മോളി ആന്*റിയും തമ്മിലുള്ള ഈഗോ ക്ലാഷാണ് ഈ സിനിമയെ രസകരമാക്കുന്നത്. പ്രണവ് റോയ് എന്ന കഥാപാത്രമായി പൃഥ്വിരാജിന് തിളങ്ങാനായിട്ടില്ല.

മാമുക്കോയയും ലാലു അലക്സുമാണ് ഈ സിനിമയില്* സ്കോര്* ചെയ്ത മറ്റ് കഥാപാത്രങ്ങള്*. മോളി ആന്*റിയുടെ ഭര്*ത്താവ് ബെന്നി എന്ന കഥാപാത്രമായാണ് ലാലു അലക്സ് ഈ ചിത്രത്തില്* എത്തിയിരിക്കുന്നത്. മാമുക്കോയ മോളി ആന്*റിയുടെ അഡ്വക്കേറ്റാണ്. അയാള്* ഒരു സകലകലാ വല്ലഭനാണ്. രസകരമായ ഈ കഥാപാത്രം മാമുക്കോയയുടെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളില്* ഒന്നാണ്.


Molly Aunty Rocks more movie stills



Keywords:Prithviraj,REvathy,Lalu Alex,Mamukoya,Molly Aunty Rocks ,Malayalam Movie Review