അച്ഛന്*, അമ്മ എന്നീ വാക്കുകള്*ക്ക് നിരോധനം ഏര്*പ്പെടുത്താന്* ഫ്രാന്*സ് ആലോചിക്കുന്നു. സ്വവര്*ഗ വിവാഹം നിയമവിധേയമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. മദര്*, ഫാദര്* എന്നീ വാക്കുകള്*ക്ക് പകരമായി പാരന്റ്സ്(രക്ഷിതാക്കള്*) എന്ന വാക്ക് ആയിരിക്കും ഉപയോഗിക്കുക.

ഔദ്യോഗിക രേഖകളില്* ‘രക്ഷിതാക്കള്*‘ എന്നായിരിക്കും ഉണ്ടാകുക. വിവാഹം എന്നത് ആണും പെണ്ണും തമ്മിലോ, അല്ലെങ്കില്* സ്വവര്*ഗത്തില്*പെട്ടവരോ തമ്മിലുള്ള കൂടിച്ചേരല്* ആണെന്ന് നിയമം പറയുന്നു. സ്വവര്*ഗ ദമ്പതികള്*ക്കും അല്ലാത്തവര്*ക്കും ദത്തെടുക്കലിനും തുല്യാവകാശമായിരിക്കും.

ഭരണകൂടത്തിന്റെ ഈ തീരുമാനങ്ങളെ രാജ്യത്തെ കത്തോലിക്ക സഭ നിശിതമായി വിമര്*ശിക്കുന്നു. ഇത്തരം തീരുമാനങ്ങള്* മൂലം ഗുരുതരമായ പ്രത്യാഘാതങ്ങള്* ആണ് ഉണ്ടാകാന്* പോകുന്നതെന്നാണ് ഇവരുടെ വാദം. വരുംകാലങ്ങളില്* മൂന്നും നാലും പേര്* ചേര്*ന്ന് വിവാഹബന്ധത്തില്* ഏര്*പ്പെടുന്ന അവസ്ഥ വരെ സംജാതമാകും എന്നും ഇവര്* ചൂണ്ടിക്കാട്ടുന്നു.



Keywords:parents,France ,ban ,Mother, Father, Legalise gay Marriage