ഓര്മ്മകള് തേടുന്നു തായ് വഴികള്*..
ഓര്*മ്മക്കായ് നേരുന്നു മംഗളങ്ങള്*
ഓര്*മ്മച്ചിരാതിന്* തിരിനാളമായ്
ഓടിയെത്തുന്നെന്റെ ബാല്യകാലം!
എന്റെ ബാല്യത്തിനു വര്*ണങ്ങളേകിയ
കൊച്ചു തറവാടെന്* ഓര്*മ്മയില്* മാത്രം..
അന്നെന്റെ മുറ്റത്തെ പ്ളാവിന്* ചുവട്ടിലായ്
മണ്ണപ്പം ചുട്ടനാള്* ഓര്*മ്മയില്* മാത്രം
പ്ളാവിലക്കുമ്പിളില്* വെണ്ണ തരുന്നൊരു
മുത്തശ്ശിയിന്നെന്റെ ഓര്*മ്മയില്* മാത്രം.
പഞ്ച തന്ത്രം കഥ ചൊല്ലി തരുന്നൊരാ
മുത്തശ്ശനും എന്റെ ഓര്*മ്മയില്* മാത്രം.
ബാല്യകൌമാരങ്ങളോര്*മ്മകളായ് ഇന്ന്
ഏകനായ് ഞാന് യാത്ര തുടര്*ന്നിടുന്നു...
ഓര്*ക്കുവാന് ഏറെയുണ്ടെങ്കിലും ഇന്നുമെന്*
ബാല്യം മനസ്സില്* വിളങ്ങിടുന്നു


Keywords:nerunnu mangalangal,poems,kavithakal,songs, love poems