ട്വന്റി 20 ലോകകപ്പ് സൂപ്പര്* 8ലെ ആദ്യകളി സൂപ്പര്*. ന്യൂസിലന്*ഡിനെ സൂപ്പര്* ഓവറില്* തകര്*ത്ത് ശ്രീലങ്ക വിജയം നേടി. രണ്ട് ടീമുകളും 174 റണ്*സ് വീതം നേടി മത്സരം സമനിലയായതോടെയാണ് സൂപ്പര്* ഓവര്* വേണ്ടിവന്നത്. സൂപ്പര്* ഓവറില്* ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 13 റണ്*സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്*ഡിന് ഒരു വിക്കറ്റ് നഷ്ടത്തില്* ആറ്* റണ്*സ് നേടാനേ കഴിഞ്ഞുള്ളൂ. സൂപ്പര്* ഓവറില്* ലസിത് മലിംഗയുടെ ബൌളിംഗ് മികവാണ് ശ്രീലങ്കയ്ക്ക് തുണയായത്.

കളിയില്* ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്*ഡ് ഏഴ്* വിക്കറ്റ്* നഷ്*ടത്തിലാണ് 174 റണ്*സ് നേടിയത്. നിക്കോള്*(58), ഗുപ്*തില്*(38), മക്കല്ലം(25), റോസ്* ടെയ്*ലര്*(23) എന്നിവരാണ് ന്യൂസിലന്*ഡ് നിരയിലെ പ്രധാന സ്കോറര്*മാര്*.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ദില്*ഷന്*(76), ജയവര്*ദ്ധനെ(44), സംഗക്കാര(21) എന്നിവരുടെ മികവില്* 174 റണ്*സ് തന്നെയെടുത്തു. പിന്നീടാണ് സൂപ്പര്* ഓവര്* സംഭവിച്ചത്.


Keywords:Niccol,Makkallam,Rose tailor,Jayavardhane,Samgakara,Twenty20,cricket news, sports news,Sri Lanka, New Zealand, Super Over