ചാമ്പ്യന്*സ് ലീഗ് ട്വന്*റി20യില്* ഇന്ത്യന്* ടീമില്* വീരേന്ദര്* സേവാഗ് ഉണ്ടാവില്ല. ട്വന്*റി20 ലോകകപ്പിലെ അവസാന സൂപ്പര്* 8 മത്സരത്തിനിടെ പരുക്കേറ്റതാണ് സേവാഗിന് വിനയായത്. സേവാഗിന് ഡോക്ടര്*മാര്* രണ്ടാഴ്ചത്തെ വിശ്രമം നിര്*ദ്ദേശിച്ചിരിക്കുകയാണ്.


ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനിടെ സേവാഗിന്*റെ കാലിന്*റെ ലിഗമെന്*റിനാണ് പരുക്കേറ്റത്. ഇര്*ഫാന്* പത്താന്*റെ നാലാമത്തെ ഓവറില്* ജാക് കല്ലിസ് പുറത്തായത് ആഘോഷിക്കുമ്പോഴാണ് സേവാഗിന്*റെ കാലിന് പരുക്കേറ്റത്. തുടര്*ന്ന് കളത്തിന് പുറത്തുപോയ സേവാഗിന് പകരം മനോജ് തിവാരി ഫീല്*ഡിലിറങ്ങിയിരുന്നു.

നിറം മങ്ങിയ പ്രകടനമാണ് ട്വന്*റി20 ലോകകപ്പിലുടനീളം സേവാഗ് പുറത്തെടുത്തത്. കളിച്ച മൂന്ന് ഇന്നിംഗ്സുകളില്* നിന്ന് ആകെ 54 റണ്*സാണ് സേവാഗിന്*റെ സമ്പാദ്യം.

ഒക്ടോബര്* ഒമ്പതിന് ദക്ഷിണാഫ്രിക്കയിലാണ് ചാമ്പ്യന്*സ് ലീഗ് ട്വന്*റി20 മത്സരങ്ങള്* ആരംഭിക്കുന്നത്.


More stills



Keywords:sports news,cricket news,Twenty20,Jack Kalliz,Irphan Pathan,Manoj Thivari,Sehwag injured,Champions League