ഈ വര്*ഷം തമിഴകത്ത് വന്* ഹിറ്റായി മാറിയ ടീനേജ് ത്രില്ലര്* ‘വഴക്ക് എന്* 18/9’ മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നു. നിര്*മ്മാതാവ് എം രഞ്ജിത്താണ്(രജപുത്ര രഞ്ജിത്) ഈ സിനിമ മലയാളത്തില്* സംവിധാനം ചെയ്യുന്നത്. മണിയന്**പിള്ള രാജു നിര്*മ്മിക്കുന്ന ചിത്രത്തില്* രാജുവിന്*റെ മകന്* നിരഞ്ജ് ആണ് നായകന്*. ‘ബ്ലാക്ക് ബട്ടര്*ഫ്ലൈസ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്*റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.


‘കാതല്*’ എന്ന മെഗാഹിറ്റിന്*റെ സംവിധായകന്* ബാലാജി ശക്തിവേലാണ് ‘വഴക്ക് എന്* 18/9’ സംവിധാനം ചെയ്തത്. ബാലാജി ശക്തിവേലിനോട് കഥയുടെ അവകാശം മണിയന്**പിള്ള രാജു വാങ്ങിയിട്ടുണ്ട്. ജെ പള്ളാശ്ശേരിയാണ് ബ്ലാക്ക് ബട്ടര്*ഫ്ലൈസിന് തിരക്കഥ രചിച്ചിരിക്കുന്നത്.

നടന്* അനൂപ് മേനോന്* എഴുതുന്ന ഗാനങ്ങള്*ക്ക് എം ജി ശ്രീകുമാര്* സംഗീതം നല്*കുന്നു. അനൂപ് മേനോനും എം ജി ശ്രീകുമാറും ശത്രുതയിലാണ് എന്ന പ്രചരണം ഈ ചിത്രം സംഭവിക്കുന്നതോടെ വെറും ഗോസിപ്പ് മാത്രമായി മാറും.

“രണ്ടു ജോഡികളുടെ പ്രണയാനുഭവങ്ങളാണ് ചിത്രത്തിന്*റെ പ്രമേയം. ആധുനിക കാലത്തിന്*റെ സംഭാവനകളായ ഇന്*റര്*നെറ്റും മൊബൈലും ചാറ്റിംഗുമൊക്കെ ഉപയോഗപ്പെടുത്തി പ്രേമം ആഘോഷിക്കുന്ന പയ്യനും പെണ്*കുട്ടിയും. ഇതൊന്നുമില്ലാതെ കണ്ണുകള്* കൊണ്ടുമാത്രം പ്രണയം കൈമാറുന്ന നാട്ടിന്*പുറത്തുകാരായ മറ്റൊരു കാമുകനും കാമുകിയും. പ്രത്യേക സന്ദര്*ഭത്തില്* ഇവര്* പരസ്പരം കണ്ടുമുട്ടുന്നു” - എം രഞ്ജിത് പറയുന്നു.

More movie stills


Keywords:M Ranjth,Anoop Menon, M G Sreekumar,Balaji Sakthivel,Maniyanpilla Raju,Vazhaku N 18/9,teanage thriller,malayalam film news,Malayalam Vazhakku