യുവജനങ്ങളെ സൈന്യത്തിലേക്ക് ആകര്*ഷിക്കേണ്ടയാള്* വാര്*ഷിക പരേഡില്* നിന്നും മുങ്ങി. ടെറിറ്റോറിയല്* ആര്*മിയുടെ വാര്*ഷിക പരേഡില്* നിന്നും വിട്ടുനിന്ന ഇന്ത്യന്* ക്രിക്കറ്റ് ടീം നായകന്* മഹേന്ദ്ര സിംഗ് ധോണിയുടെ നടപടിയാണ് വിവാദമാകുന്നത്.


ട്വന്*റി-20 ലോകകപ്പിലെ പരാജയത്തിനു ശേഷം നാട്ടില്* തിരിച്ചെത്തിയിട്ടുണ്ടെങ്കിലും ഡല്*ഹിയില്* നടന്ന വാര്*ഷിക പരേഡില്* ധോണി പങ്കെടുത്തിരുന്നില്ല. ഇന്ത്യന്* നായകന്റെ വിട്ടുനില്*്ക്കലിന്റെ കാരണം വ്യക്തമല്ല.ഇതു സംബന്ധിച്ച ഔദ്യോഗിക വിശദീകരണമൊന്നും ഇതു വരെ പുറത്തുവന്നില്ല.

ഇന്ത്യന്* വ്യോമസേനയുടെ എണ്*പതാം വാര്*ഷികത്തോട് അനുബന്ധിച്ച് സുഖോയ് 30 എം കെ ഐ ഫൈറ്റര്* വിമാനത്തില്* സച്ചിന്* ടെന്*ഡുല്*ക്കറെയും ധോണിയെയും വഹിച്ചു കൊണ്ട് പറക്കാമെന്ന വ്യോമസേനയുടെ പദ്ധതികളിലും ഇരുവരും തങ്ങളുടെ അസാന്നിധ്യം അറിയിച്ചിരുന്നു.

ഓണററി പദവി ലഭിച്ച പ്രമുഖ വ്യക്തികള്*ക്ക് ടെറിറ്റോറിയന്* ആര്*മിയോടുള്ള പ്രതിബദ്ധതയില്* സംശയം തോന്നേണ്ട കാര്യമില്ലെന്നും സമൂഹം ആദരിക്കുന്ന ഇത്തരം വ്യക്തിത്വങ്ങള്* തങ്ങളുടെ പരമാവധി സേവനം ടെറിറ്റോറിയല്* ആര്*മിയുടെ ഉന്നമനത്തിനായി നീക്കിവെക്കുന്നുണ്ടെന്നും പ്രതിരോധ മന്ത്രി എ കെ ആന്*റണി അവകാശപ്പെട്ടു.


M S Dhoni in Army more stills :click here



Keywords: A K Antony,Indian Army,Sukhoy 30 M K I fighter plain,cricket news, sports news,Sachin tendulkar,Twenty20,world cup,Dhoni Skipas Territorial Army day Parade