പൃഥ്വിരാജ് ബോളിവുഡിലേക്ക് ചുവടുമാറുകയാണ്. വര്*ഷത്തില്* ആറുമാസവും ബോളിവുഡിന് വേണ്ടി ചെലവിടാന്* പൃഥ്വി തീരുമാനിച്ചതായി അറിയുന്നു. പൃഥ്വി നായകനായ ആദ്യ ഹിന്ദിച്ചിത്രം ‘അയ്യാ’ വെള്ളിയാഴ്ച റിലീസാകുന്നു. ചിത്രത്തേക്കുറിച്ച് വന്* പ്രതീക്ഷയാണ് ബോളിവുഡില്* ഉയര്*ന്നിട്ടുള്ളത്. ഈ സിനിമയിലൂടെ ബോളിവുഡിന് മസില്*മാനായ ഒരു നായകനെക്കൂടി ലഭിക്കുമെന്ന് ചില ബോളിവുഡ് മാധ്യമങ്ങള്* റിപ്പോര്*ട്ട് ചെയ്തു.


സല്*മാന്* ഖാനെയും ഹൃത്വിക് റോഷനെയും ജോണ്* ഏബ്രഹാമിനെയും പിന്നിലാക്കുന്ന ശരീരഭംഗിയുമായി ഒരു നടന്* തെന്നിന്ത്യയില്* നിന്ന് വന്നിരിക്കുന്നത് ഏറെ കൌതുകത്തോടെയാണ് ഹിന്ദി സിനിമാലോകം നോക്കിക്കാണുന്നത്. പൃഥ്വിയെ നായകനാക്കി ഒട്ടേറെ പ്രൊജക്ടുകള്* ഇതിനകം തന്നെ ഹിന്ദിയിലെ പ്രമുഖ സംവിധായകര്* പ്ലാന്* ചെയ്തുകഴിഞ്ഞു.

റാണി മുഖര്*ജിയുടെയും പൃഥ്വിയുടെയും ഗംഭീര പെര്*ഫോമന്*സുള്ള സിനിമയായിരിക്കും അയ്യാ എന്നാണ് പരക്കെ ഉയര്*ന്നിട്ടുള്ള പ്രതികരണം. ബോളിവുഡിലെ ഐഡിയല്* ഡയറക്ടര്* അനുരാഗ് കശ്യപ് തിരക്കഥയെഴുതി സച്ചിന്* കുന്ദല്*ക്കര്* സംവിധാനം ചെയ്യുന്ന ‘അയ്യാ’ റാണി മുഖര്*ജിയുടെയും വന്* തിരിച്ചുവരവിന് കളമൊരുക്കും.

അയ്യായുടെ റിലീസിന് മുമ്പ് തന്നെ പൃഥ്വിയുടെ രണ്ടാമത്തെ ഹിന്ദിച്ചിത്രം ‘ഔറംഗസേബ്’ ചിത്രീകരണം പകുതി ഭാഗം പൂര്*ത്തിയാക്കിക്കഴിഞ്ഞു.

മലയാളത്തില്* ഈ വര്*ഷം തിരിച്ചടിയേറ്റതോടെ പൃഥ്വിയുടെ താരമൂല്യത്തില്* ഇടിവ് സംഭവിച്ചിരുന്നു. ഹിന്ദി സിനിമകള്* ഹിറ്റായാല്* പൃഥ്വി മലയാളത്തിനുള്ള പ്രാമുഖ്യം കുറയ്ക്കുമെന്ന് തന്നെയാണ് റിപ്പോര്*ട്ടുകള്* സൂചിപ്പിക്കുന്നത്.

“എന്*റെ മൂന്ന് ഹിന്ദി സിനിമകളാണ് അണിയറയില്* ഒരുങ്ങുന്നത്. അയ്യാ ഒരു ഫണ്* ത്രില്ലറായിരിക്കും. അതിലുപരി ഒരു റൊമാന്*റിക് കോമഡി ചിത്രമായിരിക്കും. ഹിന്ദി സിനിമയില്* തെന്നിന്ത്യന്* കഥാപാത്രങ്ങള്*ക്ക് ഇതുപോലെ പരിഗണന ലഭിച്ച ഒരു സിനിമ മുമ്പുണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്” - പൃഥ്വിരാജ് വ്യക്തമാക്കി.

മീനാക്ഷി എന്ന മറാത്തി പെണ്*കുട്ടി ഒരു തമിഴ് പയ്യനുമായി പ്രണയത്തിലാകുന്നതും തുടര്*ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് അയ്യായുടെ പ്രമേയം.

More stills


Keywords:Ayya,Rani Mukherji,Sallu,Hrithik Roshan,malayalam film news,Prithvi to concentrate more on North