കന്നഡ നടി ഹേമശ്രീ (29)യുടെ മരണം കൊലപാതകം എന്ന് സൂചന. സംശയങ്ങളെ തുടര്*ന്ന് ഹേമശ്രീയുടെ ഭര്*ത്താവ് സുരേന്ദ്രബാബുവിനെ പൊലീസ് കസ്റ്റഡിയില്* എടുത്തിട്ടുണ്ട്. എന്നാല്* പോസ്റ്റ്മോര്*ട്ടം റിപ്പോര്*ട്ട് വന്ന ശേഷമേ മരണം എങ്ങനെ സംഭവിച്ചു എന്ന കാര്യത്തില്* വ്യക്തതയുണ്ടാകുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു.


ചൊവ്വാഴ്ച ഹൈദരാബാദില്* നിന്ന് അനന്ദ്പൂരിലേക്ക് കാറില്* യാത്ര ചെയ്യുന്നതിനിടെ ഹേമശ്രീ പെട്ടെന്ന് അവശനിലയിലായി. തുടര്*ന്ന് ആശുപത്രിയില്* എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു എന്നാണ് ഭര്*ത്താവ് പൊലീസിനോട് പറഞ്ഞത്. എന്നാല്* നടിയുടെ തലയിലും മുഖത്തും മുറിവുകള്* ഉണ്ടായിരുന്നതായി അവരെ പരിശോധിച്ച ഡോക്ടര്*മാര്* മൊഴി നല്*കിയിട്ടുണ്ട്. മരണശേഷമാണ് ഇവരെ ആശുപത്രിയില്* എത്തിച്ചതെന്നു ഡോക്ടര്*മാര്* പറഞ്ഞു. ഇതാണ് ദുരൂഹത വര്*ധിപ്പിക്കുന്നത്. ഹേമശ്രീയുടെ മരണത്തില്* ദുരൂഹതയുണ്ടെന്ന് അവരുടെ മാതാപിതാക്കളും പറയുന്നു. സുരേന്ദ്രബാബു തങ്ങളുടെ മകളെ കൊലപ്പെടുത്തിയതാണെന്ന് ഇവര്* ആരോപിക്കുന്നു.

ഒന്നര വര്*ഷം മുന്*പാണ് ജനതാദള്* (എസ്) നേതാവായ സുരേന്ദ്രബാബു ഹേമശ്രീയെ വിവാഹം ചെയ്തത്. എന്നാല്* വീട്ടുകാര്* തന്നെ നിര്*ബന്ധിച്ച് വിവാ*ഹം നടത്തുകയായിരുന്നു എന്ന് ഹേമശ്രീ പൊലീസില്* പരാതി നല്*കിയിരുന്നു. വീട്ടുകാര്* നിര്*ബന്ധിച്ച് തന്നെ തിരുപ്പതിയില്* എത്തിക്കുകയായിരുന്നു. സുരേന്ദ്രബാബു അദ്ദേഹത്തിന്റെ യഥാര്*ത്ഥ വയസ്സ് തന്നില്* നിന്ന് മറച്ചുവയ്ക്കുകയായിരുന്നു. അദ്ദേഹത്തോടൊപ്പം ജീവിക്കാന്* താല്പര്യം ഇല്ലെന്നും ഹേമശ്രീ പൊലീസിന് നല്*കിയ പരാതിയില്* ഉണ്ടായിരുന്നു.

ബാലനടിയായി സീരിയല്* രംഗത്തെത്തിയ ഹേമശ്രീ 40 ഓളം സീരിയലുകളില്* അഭിനയിച്ചു. ചില സിനിമകളിലും അവര്* പ്രത്യക്ഷപ്പെട്ടു. 2008ല്* ജനതാദള്* (എസ്) സ്ഥാനാര്*ത്ഥിയായി നിയമസഭയിലേക്കു മല്*സരിച്ചെങ്കിലും അവര്* പരാജയപ്പെട്ടു.

More stills


Keywords:Surendra Babu,police,complaint,kannada actress Hemasree's death news,Kannada Actress Hemasree's Death