സൂര്യ സയാമീസ് ഇരട്ടകളായി അഭിനയിക്കുന്ന തമിഴ് ചിത്രം മാട്രാന്* പുറത്തിറങ്ങി. പ്രതീക്ഷിച്ചതുപോലെ ഹോളിവുഡ് സിനിമകളെ വെല്ലുന്ന സാങ്കേതിക മേന്**മയുള്ള ഒരു ചിത്രമാണ് കെ വി ആനന്ദ് നല്*കിയിരിക്കുന്നത്. രണ്ടാം പകുതി പ്രവചിക്കാവുന്നതാണ് എന്ന പിഴവൊഴിച്ചാല്* മാട്രാന്* ഇന്ത്യന്* സിനിമാലോകത്ത് ഒരു പുതിയ അനുഭവം തന്നെയാണ്.


കെ വി ആനന്ദ് സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങള്* സിനിമയാക്കാന്* ഇഷ്ടപ്പെടുന്ന സംവിധായകനാണ്. അദ്ദേഹത്തിന്*റെ ആദ്യചിത്രമായ കനാക്കണ്ടേന്* കുടിവെള്ളപ്രശ്നവും അമിത പലിശയ്ക്ക് പണം കടം കൊടുക്കുന്നവരുടെ തട്ടിപ്പിനെക്കുറിച്ചും ചര്*ച്ച ചെയ്തു. രണ്ടാമത്തെ ചിത്രമായ അയന്* കള്ളക്കടത്തിന്*റെ ലോകമായിരുന്നു തുറന്നിട്ടത്. മൂന്നാമത്തെ ചിത്രമായ ‘കോ’ ഇന്ത്യന്* രാഷ്ട്രീയത്തിലെ അപചയങ്ങള്* പൊളിച്ചുകാട്ടി. ’മാട്രാന്*’ അവതരിപ്പിക്കുന്നതും പുതിയൊരു വിഷയമാണ്. ഭാവി തലമുറയെയാകെ ഗുരുതരമായി ബാധിക്കുന്ന ഒരു വിഷയം.

വര്*ഷങ്ങള്*ക്ക് മുമ്പ് ഭദ്രന്* സംവിധാനം ചെയ്ത ‘അയ്യര്* ദി ഗ്രേറ്റ്’ എന്ന സിനിമയുടെ വിഷയം ഏകദേശം ഇതുതന്നെയായിരുന്നു. എന്നാല്* അയ്യര്* ദി ഗ്രേറ്റിനോളം ശക്തമായി ഈ പ്രശ്നം കൈകാര്യം ചെയ്യാന്* മാട്രാന് കഴിഞ്ഞിട്ടുണ്ട് എന്ന് പറയുക വയ്യ.

Maatran more movie stills


Keywords:Surya,ayyar the great,Bhadran,Ko,Kanakanden,Maattrraan ,Tamil Movie Review