ലെന തന്*റെ ഇമേജ് മാറ്റിമറിക്കാനുള്ള ശ്രമത്തിലാണ്. സ്പിരിറ്റ് എന്ന സൂപ്പര്*ഹിറ്റ് ചിത്രത്തിലെ പൊലീസ് ഓഫീസര്* അതിന്*റെ തുടക്കമായിരുന്നു. ആ സിനിമയില്* പ്രേക്ഷകരെ ത്രില്ലടിപ്പിച്ച ഒറ്റ രംഗത്തിലൂടെ മോഹന്*ലാലിനോളം കൈയടി സ്വന്തമാക്കാല്* ലെനയ്ക്ക് കഴിഞ്ഞു. ഇനി ചെയ്യുന്ന ഓരോ കഥാപാത്രത്തിനും രൂപത്തിലും ഭാവത്തിലും വ്യത്യസ്തത വേണമെന്ന നിര്*ബന്ധം ലെനയ്ക്കുണ്ട്. അതുകൊണ്ടുതന്നെ, അസാധാരണ കഥാപാത്രങ്ങളിലൂടെയാകും ലെനയുടെ ഇനിയുള്ള യാത്ര എന്നുറപ്പ്.


അത്തരം ഒരു അസാധാരണ കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുകയാണ് ലെന. കഥാപാത്രത്തിന്*റെ പേര് ജൈനമ്മ. ഹൈറേഞ്ചിലെ ടീ എസ്റ്റേറ്റില്* തൊഴിലാളിയാണ്. പൂര്*ണമായും ഒരു മദ്യപാനിയാണ് ജൈനമ്മ. അടിച്ചുഫിറ്റായാണ് എപ്പോഴും നടപ്പ്. അതിന്*റെ ഹാംഗോവറിലുള്ള സംസാരവും. എങ്ങനെയുണ്ട്?

അനൂപ് മേനോന്*റെ തിരക്കഥയില്* രാജീവ് നാഥ് സംവിധാനം ചെയ്യുന്ന ഡേവിഡ് ആന്*റ് ഗോലിയാത്ത് എന്ന ചിത്രത്തിലാണ് ലെനയുടെ ഈ വ്യത്യസ്ത കഥാപാത്രം. നായികയാകണമെന്ന് ഞാന്* ആഗ്രഹിച്ചിട്ടേയില്ല. ഹീറോയിന്* എന്നത് ഒരുതരം ടൈപ്പ് കാസ്റ്റാണ്. ഒരു ഹീറോയിന് ചെയ്യാന്* മിനിമം കാര്യങ്ങളേയുള്ളൂ. പാട്ടുപാടി ഡാന്*സ് കളിച്ച് ഹീറോയുടെ പിന്നാലെ ഓടി നടക്കുക. പിന്നെ കുറച്ച് കരയുക. അതാണ് ലോകത്തുവച്ച് ഏറ്റവും വലിയ ടൈപ്പ് കാസ്റ്റ് - ലെന നയം വ്യക്തമാക്കുന്നു.

ഡേവിഡ് ആന്*റ് ഗോലിയാത്തില്* അനൂപ് മേനോനും ജയസൂര്യയുമാണ് നായകന്**മാര്*. രതീഷ് വേഗയാണ് സംഗീതം.


Lena More stillsKeywords:Lena,David and Golliath,Anoop Menon,Jayasurya,,Ratheesh Vega,Spirit,malayalam filmnews