കര്*ണാടകത്തിലും തമിഴ്*നാട്ടിലും പക്ഷിപ്പനിബാധ കണ്ടെത്തിയതിനെത്തുടര്*ന്ന് സംസ്ഥാനത്തേക്ക് അതിര്*ത്തി ചെക്*പോസ്റ്റുകള്* വഴിയുള്ള ഇറച്ചിക്കോഴിക്കടത്തിന് നിയന്ത്രണമേര്*പ്പെടുത്തി.


തിങ്കളാഴ്ച വൈകീട്ടാണ് കോഴിക്കടത്തിന് നിയന്ത്രണമേര്*പ്പെടുത്തി വാണിജ്യനികുതിവകുപ്പ് കമ്മീഷണര്* ഉത്തരവിറക്കിയത്. സംസ്ഥാന അതിര്*ത്തിയിലെ ലൈവ്*സ്റ്റോക്ക് ചെക്*പോസ
്റ്റുകള്*ക്കും കോഴിക്കടത്തിന് കര്*ശനനിയന്ത്രണമേര്*പ്പെടുത്താന്* മൃഗസംരക്ഷണവകുപ്പ് നിര്*ദേശം നല്*കിയിട്ടുണ്ട്.


കോഴിക്ക് രോഗബാധയില്ലെന്ന, മൃഗഡോക്ടറുടെ സര്*ട്ടിഫിക്കറ്റുള്ള കോഴിവണ്ടികള്* മാത്രമേ അതിര്*ത്തി കടത്തിവിടാവൂയെന്നാണ് ചെക്*പോസ്റ്റ് അധികൃതര്* നല്*കിയിരിക്കുന്ന നിര്*ദേശമെന്ന് വാണിജ്യനികുതിവകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്* പറഞ്ഞു. കോഴികളെ ഡോക്ടര്* പരിശോധിച്ച് സര്*ട്ടിഫിക്കറ്റ് നല്*കുന്നദിവസംതന്നെ ഇറച്ചിക്കോഴികളുമായെത്തുന്ന വണ്ടികളെ മാത്രമേ കടത്തിവിടാവൂയെന്ന കര്*ശനനിര്*ദേശവും നല്*കിയിട്ടുണ്ട്.


നിയന്ത്രണത്തെത്തുടര്*ന്ന് തമിഴ്*നാട്ടില്*നിന്ന് അതിര്*ത്തി ചെക്*പോസ്റ്റുകള്*വഴിയുള്ള ഇറച്ചിക്കോഴിക്കടത്ത് തിങ്കളാഴ്ച പൂര്*ണമായും നിലച്ചു. കേരളത്തിലേക്ക് ഏറ്റവുമധികം ഇറച്ചിക്കോഴികളെത്തുന്ന നടുപ്പുണി ചെക്*പോസ്റ്റില്* തിങ്കളാഴ്ച രാത്രിയെത്തിയ കോഴിവണ്ടികള്* അധികൃതര്* തിരിച്ചയച്ചു. വാളയാര്*, ഗോപാലപുരം ചെക്*പോസ്റ്റുകളിലും കര്*ശനനിയന്ത്രണമേര്*പ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ, മീനാക്ഷിപുരംവഴി ബൈക്കുകളിലും ഓട്ടോറിക്ഷകളിലുമുള്ള അനധികൃത ഇറച്ചിക്കോഴിക്കടത്ത് തുടരുന്നുണ്ട്.

Home General Gallery Birds

Tags: Bird fever, avian influenza, bird flu, cough, treatment bird flu, bird flu fears, bird flu causes, bird flu symptoms in humans, bird flu vaccines, bird flu infection prevention, bird flu treatment information