എത്ര മുഖങ്ങള്*!:: നീയില്ലതില്*, എവിടെ നില്പ്പൂ
തത്ര തിരയാം മടുക്കാതെ മമ ദേവിയെ ധ്യാനം!
കാത്തിരിപ്പൂ ഞാനാ മുഖകമല ദര്*ശനതിനായ്
മല്ലീശഭാവമന്ന്യം സഖീ ചാരെ നീയണയുവോളം

വൈരാഗിയും വൈഭവമേ എന്ന് കല്*പ്പിക്കും
തവ ദേഹകാന്തിക്കു, നിന്* മനകാന്തിയും സമം
ആനന്ദത്തോടെ ആരാധിക്കാം മമദേവിയെ,നീ
അനുവദിക്കുകില്*; അതെന്* ജീവിതാഭിലാഷം.

സന്ധ്യാര്*ക്കദ്യുതിയിലലിയുമാ കപോലങ്ങള്*
ജന്മാന്തര സ്മൃതികളായ് പേറുന്നിതെന്* മനം
സ്നേഹാരതി ഉഴിയുന്നു നീയാത്മാവിലെന്നും
സഖീ; ആമോദഹര്*ഷം അലിയുന്നു ഞാനതില്*..

ഇരുളകറ്റുമാദിത്യരശ്മി പോലെ മമ മനതാപം
തെല്ലകറ്റൂ ദേവീ തവ മനകാന്തിതന്* രശ്മിയാല്*
മഹിമേ നീയതിശയമാനസതന്നെ! അര്*ത്ഥിക്കട്ടെ
ആ സാമീപ്യം;എന്* സ്നേഹം അര്*പ്പിക്കുവാന്*


Keywords:kavithakal,ethra mukhangal,poems,songs,love poems,sad songs