പുതിയ മൊബൈല്* കണക്ഷനെടുക്കാനുള്ള പുതുക്കിയ മാര്*ഗനിര്*ദേശങ്ങള്* ടെലികോം വകുപ്പ് പുറപ്പെടുവിച്ചു. നവംബര്* ഒമ്പതാം തീയതി മുതല്* ഇതു പ്രാബല്യത്തില്* വരും. പുതിയ കണക്*ഷന്* കിട്ടണമെങ്കില്* അപേക്ഷിക്കുന്ന വ്യക്തി നേരിട്ട് ഹാജരാകണം. ഫോട്ടോയുമായി ഒത്തുനോക്കിയ ശേഷം മാത്രമായിരിക്കും കണക്ഷന്* നല്*കുക.


അപേക്ഷ വ്യാജമെന്ന് തോന്നിയാല്* ഉടന്* പൊലീസിനെ അറിയിക്കണമെന്ന് ടെലികോം കമ്പനികള്*ക്ക് നിര്*ദ്ദേശം നല്*കിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുളള തെറ്റുകള്* സംഭവിച്ചാല്* ടെലികോം കമ്പനിയായിരിക്കും അതിന്* ഉത്തരവാദി. പുതിയ സിം കാര്*ഡിന്* അപേക്ഷ നല്*കുന്നയാളുടെ അപേക്ഷ പരിശോധിച്ച് തൃപ്തിപ്പെട്ടു എന്ന്* കാണിച്ച്* റീട്ടെയില്* വില്*പനക്കാരന്* അപേക്ഷയില്* ഒപ്പുവച്ചിരിക്കണം.

വ്യാജ രേഖകള്* സമര്*പ്പിക്കുന്ന അപേക്ഷകനെതിരേ റീട്ടെയില്* വ്യപാരികളും ഫ്രാഞ്ചൈസികളും പൊലീസില്* പരാതി നല്*കണമെന്നും മാര്*ഗനിര്*ദേശത്തിലുണ്ട്*.



more stills


Keywords:mobile phone ,new connection,application,sim card,telecom company,franchise,retails sales