സിനിമ ഒരു ഗ്ലാമര്* ലോകമാണ്. ഏതൊക്കെ രീതിയില്* പ്രേക്ഷകശ്രദ്ധ ആകര്*ഷിക്കാമെന്ന് തല പുകയ്ക്കുന്നവരുടെ ലോകം. വസ്ത്രങ്ങളിലെയും ആഭരണങ്ങളിലെയും വൈവിധ്യം കൊണ്ടും മേക്കപ്പിന്*റെ പ്രത്യേകതയാലും തിളങ്ങിനില്*ക്കാന്* നായികമാര്* എപ്പോഴും താല്*പ്പര്യം കാട്ടുന്നു. തെന്നിന്ത്യന്* താരസുന്ദരി അനുഷ്ക ഷെട്ടിയുടെ കാര്യം കേട്ടോ? - വസ്ത്രത്തിന് പകരം പച്ചിലകള്* മാത്രം ധരിച്ചുകൊണ്ട് അനുഷ്ക ഒരു സിനിമയില്* അഭിനയിക്കുന്നു!


ശെല്**വരാഘവന്* സംവിധാനം ചെയ്യുന്ന ഇരണ്ടാം ഉലകം എന്ന സിനിമയിലാണ് യുവാക്കളുടെ ഹൃദയമിടിപ്പ് കൂട്ടാന്* പച്ചിലവസ്ത്രം അണിഞ്ഞ് അനുഷ്കയെത്തുന്നത്. രണ്ട് കഥാപാത്രങ്ങളെയാണ് ഈ ചിത്രത്തില്* അനുഷ്ക അവതരിപ്പിക്കുന്നത്. ഒന്ന് ഒരു വീട്ടമ്മയാണ്. ഇനിയൊന്ന് ആദിവാസി സ്ത്രീയും. ആദിവാസി സ്ത്രീയുടെ കഥാപാത്രമാണ് പച്ചിലകള്* ധരിച്ച് പ്രത്യക്ഷപ്പെടുന്നത്.

ശരീരത്ത് പച്ചിലകള്* മാത്രം ധരിച്ച് അഭിനയിക്കാന്* അനുഷ്ക കാണിച്ച ധൈര്യത്തെ ശെല്**വരാഘവന്* പ്രകീര്*ത്തിക്കുകയുണ്ടായി. അവര്* ആ വേഷത്തിലും അണ്**കംഫര്*ട്ടബിള്* ആയിരുന്നില്ല എന്നാണ് റിപ്പോര്*ട്ടുകള്*.

ആര്യയാണ് ഇരണ്ടാം ഉലകത്തില്* അനുഷ്കയുടെ നായകന്*. മയക്കം എന്നയ്ക്ക് ശേഷം വ്യത്യസ്തമായ മറ്റൊരു സിനിമയുമായി എത്തുകയാണ് ശെല്**വരാഘവന്*.


More stills


Keywords:Anushka Shetty,Mayakam,Aarya,Selvaraghavan,green leaves,irandam ulakam