ന്യൂഡില്* കമ്പനികള്* ജനത്തെ മണ്ടന്മാരാക്കുന്നു

രണ്ട് മിനിറ്റ് കൊണ്ട് സ്വാദിഷ്ടവും പോഷകസമ്പുഷ്ടവുമായ ഭക്ഷണം. ചൈനക്കാരന്* ന്യൂഡില്*സിനെ നമ്മുടെ തീന്*മേശകളുടെ പ്രിയങ്കരനാക്കി മാറ്റിയത് ഇതാണ്. പണ്ടുകാലത്ത് ഒരനന്യനെപ്പോലെ കരുതിയിരുന്ന ന്യൂഡില്*സ് ഇന്ന് പുട്ടും ഉപ്പുമാവും പോലെയൊക്കെ നമ്മുടെ സ്വന്താക്കാരനായി കഴിഞ്ഞു. ചുരുങ്ങിയ സമയം പണി തീര്*ക്കാമെന്നത് തന്നെയാണ് ന്യൂഡില്*സിനെ വീട്ടമ്മമാരുടെ ഓമനയാക്കി മാറ്റിയത്. പോഷകസമ്പുഷ്ടമാണെന്ന് കരുതി കുട്ടികള്*ക്ക് കൊടുക്കാനും അവര്* ഉത്സാഹം കാണിയ്ക്കുന്നു.

എന്നാല്* പരസ്യങ്ങളില്* മതിമയങ്ങി ജനം വാങ്ങിക്കഴിയ്ക്കുന്നത് അപകടകരമായ ഭക്ഷണമാണെന്നാണ് പുതിയ പഠനങ്ങള്* തെളിയിക്കുന്നത്. ന്യൂഡില്*സ് ആരോഗ്യകരമായ ഭക്ഷണമെന്ന പരസ്യങ്ങളിലെ അവകാശവാദത്തിന് ഏറെ അകലെയാണ് യാഥാര്*ഥ്യമെന്ന് അഹമ്മദാബാദിലെ സി ഇ ആര്* എ സ് (കണ്*സ്യൂമര്* എഡ്യുക്കേഷന്* ആന്*റ് റിസര്*ച്ച് സൊസൈറ്റി) നടത്തിയ പഠനങ്ങളില്* തെളിഞ്ഞിരിയ്ക്കുന്നത്. ഇതുമാത്രമല്ല ന്യൂഡില്*സില്* അടങ്ങിയിട്ടുള്ള ഉയര്*ന്ന അളവിലുല്ല സോഡിയം, കൊഴുപ്പും കാര്*ബോ ഹൈഡ്രേറ്റും ഹൃദയസംബന്ധമായ അസുഖങ്ങള്*ക്കും ഉയര്*ന്ന രക്തസമ്മര്*ദ്ദത്തിനും അത്യുത്തമമാണെന്നും വിദഗ്ധര്* പറയുന്നു.

ഇന്ത്യയില്* വന്*പ്രചാരമുള്ള പതിനഞ്ചോളം ന്യൂഡില്*സ് ബ്രാന്*ഡുകള്* നടത്തുന്ന പരസ്യപ്രചാരണങ്ങള്* ഉപഭോക്താക്കളെ വഴിതെറ്റിയ്ക്കുന്നതാണെന്നാണ് യാഥാര്*ഥ്യം. മാഗി, ടോപ് രാമന്*, ക്*നോര്*, ചിംഗ്*സ് സീക്രറ്റ്, സണ്*ഫീസ്റ്റ് യിപ്പി, ഫൂഡില്*സ്, ടേസ്റ്റി ട്രീറ്റ്, വെയ് വെയ് എക്*സ്പ്രസ് തുടങ്ങിയ ബ്രാന്റുകളാണ് പഠനവിധേയമാക്കിയത്. ഇതിന്*റെ ഫലങ്ങള്* ആരെയും ഞെട്ടിയ്ക്കുന്നതാണത്രേ. സോഡിയം സാള്*ട്ടിന്റെ ഉയര്*ന്ന അളവ്, ഉയര്*ന്ന അളവിലുള്ള കൊഴുപ്പ്, തുടങ്ങിയവയെല്ലാം എല്ലാ ന്യൂഡില്*സ് ബ്രാന്*ഡുകളിലും ഏതാണ്ട് ഒരുപോലെയാണ്.

പരസ്യങ്ങളില്* പറയുന്നതു പോലുള്ള പ്രോട്ടീന്* സമ്പുഷ്ടം, ആരോഗ്യദായകം തുടങ്ങിയ അവകാശവാദങ്ങളെല്ലാം തട്ടിപ്പാണെന്നും പഠനങ്ങളില്* വെളിവായിട്ടുണ്ട്.

ഇന്ത്യയില്* പ്രതിവര്*ഷം ആയിരം കോടിയോളം രൂപയുടെ ന്യൂഡില്*സ് ഉത്പന്നങ്ങല്* വിറ്റുപോകുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ന്യൂഡില്*സ് പ്രിയരില്* ഭൂരിഭാഗവും രണ്ടാഴ്ചയിലൊരിയ്ക്കലെങ്കിലും ഇത് ഉപയോഗിക്കുന്നുണ്ട്. മാഗിയും ടോപ് രാമനും പോലുള്ള കമ്പനികള്* അവകാശപ്പെടുന്നത് മറ്റു ന്യൂഡില്*സ് ഉത്പന്നങ്ങളെക്കാള്* ഇരട്ടി ആരോഗ്യദായകമാണെന്നതാണ്. എന്നാലീ കമ്പനികള്* ഉപഭോക്താക്കളെ മണ്ടന്മാരാക്കുകയാണ് യഥാര്*ത്ഥത്തില്* ചെയ്യുന്നതെന്നും സി ഇ ആര്*എസ് പറയുന്നു.



More stills


Keywords:Nuedils,protien foods,healthy food,easy food,easy cook,Magi,fuedils,Nuedils company,children,sodium salt