രാവണനെ നിഗ്രഹിച്ചു സീതയെ വീണ്ടെടുത്ത ശ്രീരാമനോട് ലക്ഷ്മണന്*ചോദിച്ചു ജ്യേഷ്ഠ, ഇനി അയോധ്യയിലേക്കു തിരിച്ചു പോകണോ? ഭരതന്* അവിടെ രാജാവായിരുന്നോട ്ടെ; സമ്പത്സമൃദ്ധമായ ലങ്കവിട്ടു നാം പോകണോ?
ഇതിന്നു ശ്രീരാമനെക്കൊണ് ടു ആദികവി പറയിപ്പിച്ച ഉത്തരം മുഴുവന്* ഭാരതീയരേയും കോരിത്തരിപ്പിച് ചു; ഇന്നും അങ്ങനെത്തന്നെ.
അപി സ്വര്*ണ്ണമയീ ലങ്കാ
ന മേ ലക്ഷ്മണ രോചതേ
ജനനീ ജന്മഭൂമിശ്ച
സ്വര്*ഗ്ഗാദപി ഗരീയസീ
പരിഭാഷ:
ലങ്കപൊന്നാകിലു ം തെല്ലും
താല്പര്യമതിലില് ല മേ;
പെറ്റമ്മയും പെറ്റനാടും
സ്വര്*ഗ്ഗത്തേക് കാള്* മഹത്തരം
അങ്ങനെ പറഞ്ഞു അയോദ്ധ്യയിലേക്ക ു തിരിച്ചുപോയ ശ്രീരാമനെ വരവേല്ക്കാന്* വഴിനീളെ വിളക്കുകൊളുത്തി യത്രേ അയോദ്ധ്യക്കാര്* .
അതാണ്* ദീപാവലി ആയി നാം ഇന്നും ആഘോഷിച്ചു പോരുന്നതത്രേ ....
ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ വ്യത്യസ്തമാക്കു ന്നത് അതുമായി ബന്ധപ്പെട്ട ഐതിഹ്യകഥകളാണ്.
നരകാസുരവധം മുതല്* വര്*ധമാന മഹാവീര നിര്*വാണം വരെ അവ നീണ്ടു കിടക്കുന്നു. എങ്കിലും ദുര്*ഗാദേവിയുടെ നരകാസുരവധകഥയ്ക് കാണ് കൂടുതല്* പ്രചാരം.
അന്ധകാരത്തില്* നിന്നും പ്രകാശത്തിലേക്ക ്, തിന്മയെ മറികടന്ന് നന്മയിലേക്ക്.....മനുഷ്യഹൃദയ ങ്ങളില്* സ്ഥിതിചെയ്യുന്ന ആസുരികതയെ - തിന്മയെ- നിഗ്രഹിക്കുക എന്നതാണ് ദീപാവലി നല്*കുന്ന സന്ദേശം.
മരണത്തിന് മേല്* ഇഛാശക്തി നേടുന്ന വിജയത്തിന്*റെ ദിനമായാണ് ഈ ദിനം ആഘോഷിക്കുന്നത്.


തിന്മയുടെ മേല്* നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉത്സവമാണ്* ദീപാവലി അഥവാ ദിവാലി തുലാമാസത്തിലെ അമാവാസി ദിവസമാണ്* ദീപാവലി ആഘോഷിച്ചുവരുന്നത്. ദീപങ്ങളുടെ ഉത്സവമായ ഇത്* ഹിന്ദു, ജൈന, സിഖ് മതവിശ്വാസികള്* മര വിളക്കുകള്* തെളിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്നു. ....എല്ലാ സുഹൃത്തുക്കള്*ക്കും ദീപാവലി ആശംസകള്* .......!!


More diwali greetings


Keywords:Diwali,Ravanan,Sreeram,seetha,crackers,di wali greetings,month of thulam