ഇന്ത്യയുടെ ബിസിനസ് മേഖലയില്* ഏറ്റവും ശക്തയായ സ്ത്രീയായി ഐസിഐസിഐ ബാങ്ക് എംഡിയും സിഇഒയുമായ ഛന്ദ കൊച്ചാറിനെ ഫോര്*ച്യുണ്* മാഗസിന്* തെരഞ്ഞെടുത്തു. രണ്ടാം വര്*ഷമാണ് തുടര്*ച്ചയായി ഛന്ദ തെരഞ്ഞെടുക്കപ്പെടുന്നത്.

ഇന്ത്യയിലെ ഏറ്റവും ശക്തരായ 50 ബിസിനസ് വനിതകളുടെ ലിസ്റ്റില്* പുതുതായി ആറുപേര്* ഇടം കണ്ടെത്തി. ട്രാക്റ്റേഴ്സ് ആന്*ഡ് ഫാം എക്യുപ്മെന്*റ് ലിമിറ്റഡ് സിഇഒ മല്ലിക ശ്രീനിവാസന്* രണ്ടാം സ്ഥാനത്തുണ്ട്. ക്യാപ്ജെമിനി ഇന്ത്യ സിഇഒ അരുണ ജയന്തിയാണ് മൂന്നാം സ്ഥാനത്ത്.

ഡിയാജിയോ ഇന്ത്യ കണ്*ട്രി ഹെഡ് അബന്തി ശങ്കരനാരായണന്*, കോള്*ഗേറ്റ്- പാമൊലീവ് ഇന്ത്യ എംഡി പ്രഭ പരമേശ്വരന്*, ഇന്*റല്* സൗത്ത് ഏഷ്യ എംഡി(സെയ്ല്*സ് ആന്*ഡ് മാര്*ക്കറ്റിങ്) ദേബ്ജെനി ഘോഷ്, മോര്*ഗന്* സ്റ്റാന്*ലി ഇന്ത്യ ഇന്*വെസ്റ്റ്മെന്*റ് ബാങ്കിങ് എംഡി ഐഷ ഡി സെക്വേറ, സ്പെന്*സര്* സ്റ്റുവര്*ട്ട് മാനെജിങ് പാര്*ട്നര്* അഞ്ജലി ബന്*സാല്*, ട്യൂപ്പര്*വെയര്* ഇന്ത്യ എംഡി ആശാ ഗുപ്ത എന്നിവരാണു ലിസ്റ്റില്* ഇടംനേടിയ മറ്റുള്ളവര്*.


Keywords:Indian business,Chandha Kochar,sale and marketing,managing partner,ICICI M D,investment banking,business news,business news in malayalam