മോഹന്*ലാലും ഇളയദളപതിയും ഒന്നിക്കുന്നു, ഒരു അടിപൊളി സിനിമ!

കേരളത്തില്* ഏറ്റവും താരമൂല്യമുള്ള അന്യഭാഷാതാരം ആരാണ്? ഇളയദളപതി വിജയ് എന്നല്ലാതെ മറ്റൊരു ഉത്തരം ഉണ്ടാവില്ല. രജനീകാന്തിനുപോലും കേരളക്കരയില്* വിജയിന്*റത്രയും സ്വാധീനമില്ല എന്നു പറയേണ്ടിവരും.

വിജയിന്*റെ പുതിയ സിനിമയായ ‘തുപ്പാക്കി’ മലയാളത്തിലെ ഏതെങ്കിലും ഒരു സൂപ്പര്*സ്റ്റാര്* സിനിമ നേടുന്നതിനേക്കാള്* വലിയ ഇനിഷ്യല്* കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. ഈ അവസരത്തില്* മറ്റൊരു വലിയ വാര്*ത്ത വരുന്നു. മലയാളത്തിന്*റെ താരചക്രവര്*ത്തി മോഹന്*ലാലും വിജയും ഒന്നിക്കുന്നു എന്നാണ് വാര്*ത്ത. ഒരു തമിഴ് ചിത്രത്തിനുവേണ്ടിയാണിത്.

തമിഴകത്തെയും കേരളത്തിലെയും മാര്*ക്കറ്റ് ലക്*ഷ്യമിട്ട് ഒരുക്കുന്ന ഈ സിനിമയില്* ഇരു താരങ്ങളും തുല്യ പ്രാധാന്യത്തോടെ എത്തുമെന്നാണ് അറിയുന്നത്. ഇരുവരും പ്രാഥമികറൌണ്ട് ചര്*ച്ചകള്* പൂര്*ത്തിയാക്കിക്കഴിഞ്ഞു. ഒരു ഹൈവോള്*ട്ടേജ് ആക്ഷന്* ഡ്രാമ തന്നെയായിരിക്കും ഈ സിനിമ.

മോഹന്*ലാലുമൊത്ത്* ഒരു സിനിമയില്* അഭിനയിക്കണം എന്നത് വിജയിന്*റെ വലിയ ആഗ്രഹമായിരുന്നു. അദ്ദേഹം തന്നെയാണ് ഈ പ്രൊജക്ടിന് മുന്**കൈയെടുക്കുന്നത്. മോഹന്*ലാലിനോട് ഇതേക്കുറിച്ച് ഏറെക്കാലമായി വിജയ് അഭ്യര്*ത്ഥിക്കുകയാണെങ്കിലും ലാലിന്*റെ ഡേറ്റ് ഒത്തുവരാത്തതിനാല്* പ്രൊജക്ട് നീണ്ടുപോകുകയായിരുന്നു. ചിത്രത്തിന്*റെ സംവിധായകന്*, മറ്റ് താരങ്ങള്*, പടത്തിന്*റെ പേര്, നായിക തുടങ്ങിയ വിശദാംശങ്ങള്* ഇരുതാരങ്ങളും പുറത്തുവിട്ടിട്ടില്ല.

വാല്*ക്കഷണം: ‘ഇരുവര്*’ എന്ന സിനിമയിലൂടെ തമിഴ് പ്രേക്ഷകര്*ക്ക് പ്രിയങ്കരനാണ് മോഹന്*ലാല്*. 'ഉന്നൈപ്പോല്* ഒരുവന്*’ എന്ന സിനിമയിലും മികച്ച പ്രകടനമാണ് മോഹന്*ലാല്* നടത്തിയത്. നടനവിസ്മയം എന്നാണ് മണിരത്നം ഉള്*പ്പടെയുള്ള സംവിധായകര്* മോഹന്*ലാലിനെ വിലയിരുത്തിയിട്ടുള്ളത്. അദ്ദേഹത്തിന്*റെ നടനവൈഭവവും താരമൂല്യവും ബാലന്*സ് ചെയ്യുന്ന ഒരു കഥാപാത്രമായിരിക്കും തമിഴ് ചിത്രത്തിലേത് എന്നാണ് ആദ്യ റിപ്പോര്*ട്ടുകള്* നല്*കുന്ന സൂചന.