സച്ചിന്റെ ആദ്യ കാര്* മാരുതി 800മാസ്റ്റര്* ബ്ലാസ്റ്ററെ സംബന്ധിച്ച് എന്തും വാര്*ത്തയാണ്. ക്രിക്കറ്റ് കളിക്കാതെയിരിക്കുമ്പോള്* സച്ചിന്* എന്ത് ചെയ്യാനാണ് ഇഷ്ടപ്പെടുന്നതെന്ന് ചോദിച്ചാല്* ഒരു ഉത്തരമേയുള്ളൂ. ഫോര്*മുല വണ്ണിന്റെ വേഗം ആസ്വദിക്കുവാന്*. ഒരു കാര്* പ്രേമിയായ സച്ചിന്*റെ ശേഖരത്തില്* നാല്*പ്പതോളം കാറുകളുണ്ട്.

സച്ചിന്* ടെസ്റ്റ് സെഞ്ചുറിയില്* ഡോണ്* ബ്രാഡ്*മാന്റെ ഒപ്പമെത്തിയപ്പോള്* ഫിയറ്റ് നല്*കിയ ഫെറാരി 360 മൊഡേനയെന്ന കാറും അതു സൃഷ്ടിച്ച കസ്റ്റംസ് ഡ്യൂട്ടി വിവാദങ്ങളും പലരും ഓര്*ക്കുന്നുണ്ടാവും. 2002-ല്* ബ്രിട്ടണില്* സമ്മാനമായി നല്*കിയ ഫെരാരി ഇന്ത്യയില്* എത്തിക്കുന്നതിന് നികുതി ഇളവ് നല്*കിയ സര്*ക്കാര്* നടപടി വ്യാപകമായി പ്രതിഷേധത്തിനു കാരണമായി.

കമ്പനി തന്നെ നികുതി അടച്ചാണ് ഫെറാരിയെ സച്ചിന് സ്വന്തമാക്കിക്കൊടുത്തത്. ആ ചുവന്ന സുന്ദരന്* കാര്* സൂറത്തിലെ ഒരു വ്യാപാരിയുടെ കൈകളില്* എത്തിച്ചേര്*ന്നതും പിന്നീട് വാര്*ത്തയായി മാറി.

2002ല്* ഡോണ്* ബ്രാഡ്മാന്റെ 29 സെഞ്ച്വറി എന്ന റെക്കോര്*ഡ്* മറികടന്നതിന്റെ ആദരവായിട്ടാണ്* സച്ചിന്* ഈ കാര്* എഫ്* വണ്* കാര്* റേസിംഗ്* ചാമ്പ്യന്* മൈക്കിള്* ഷുമാക്കര്* സമ്മാനിച്ചത്*. ലണ്ടനില്* നടന്ന ചടങ്ങില്* ഷുമാക്കര്* നേരിട്ട്* പുതിയ കാര്* സമ്മാനിക്കുകയായിരുന്നു. ഇറക്കുമതി ഡ്യൂട്ടി ഇനത്തില്* 1.13 കോടി അടയ്ക്കണമെന്ന്* സര്*ക്കാര്* ആവശ്യപ്പെട്ടു. സമ്മാനമായി ലഭിച്ച കാര്* ആയതിനാല്* ഡ്യൂട്ടിയില്ലാതെ ഇറക്കുമതി അനുവദിക്കണമെന്നായിരുന്നു സച്ചിന്റെ ആവശ്യം.

സര്*ക്കാര്* പിന്നീടിത്* അനുവദിക്കുകയായിരുന്നുവെങ്കിലും വിവാദത്തിനു കാരണമായി. ഫെറാരി കാര്* വിറ്റ സച്ചിന്* ടെണ്ടുല്*ക്കര്* പിന്നീടാണ് നിസ്സാന്* ജിറ്റി ആര്* വാങ്ങിയത്. ദുബായിലെ അറേബ്യന്* ഓട്ടോമൊബൈലില്* നിന്നാണ് സച്ചിന്* ഇവനെ വാങ്ങിയത്. 87,000 ഡോളറാണു ഇതിന്റെ വില. ദുബായില്* നിന്നുമെത്തിച്ച കാറിനൊപ്പം രണ്ടു എന്*ജിനീയര്*മാര്* കൂടി ഉണ്ടായിരുന്നു. സച്ചിന് യോജിച്ച രീതിയില്* കാര്* സജ്ജീകരിക്കാനാണ് ഇവര്* എത്തിയത്.

നിരവധി മത്സരങ്ങളില്* നിന്നും നിരവധി കാറുകള്* സച്ചിന് ലഭിച്ചിട്ടുണ്ട്. സില്**വര്* നിറമുള്ള മെര്*സിഡസ് ബെന്*സ്, ബ്ലാക്ക് ഓപെല്* ആസ്ട്ര, സ്കോഡ. ഇതില്* ഏറ്റവും പുതിയത് ഒരു വോള്*വൊ എസ് 80 ആണ്. പക്ഷേ കോടിക്കണക്കിന് രൂപയുടെ കാറുകളില്* സഞ്ചരിക്കുമ്പോഴും പലര്*ക്കും അറിയില്ല, സച്ചിന്റെ ആദ്യ കാര്* ഒരു മാരുതി 800 ആണ് എന്ന്.

കാറും ബൈക്കും ധോണിയ്ക്ക് പ്രിയംവേഗത ഇഷ്ടപ്പെടുന്ന ധോണിക്ക് സ്വാഭാവികമായും പ്രിയം സ്പോര്*ട്സ് ബൈക്കുകളോടാണ്. യമഹ 650 സ്പോര്*ട്സ് ബൈക്കും കാവാസാക്കി നിഞ്ചയും ഹാര്*ലി ഡേവിഡ്സണും ധോണിക്കുണ്ട്. 14ഓളം ബൈക്കുകളും 28 ലക്ഷം വിലയുള്ള ഹെല്*ക്യാറ്റും ധോണിക്ക് മാത്രം സ്വന്തം. ഒരു മൂന്നാം തലമുറ ഹെല്*ക്യാറ്റാണ് ധോണി സ്വന്തമാക്കിയത്. ദക്ഷിണേഷ്യന്* രാജ്യങ്ങളിലെ ആദ്യ ഹെല്*ക്യാറ്റ് ഉടമയും ധോണി തന്നെ. വണ്ടിപ്രേമം ലോകത്തെ അറിയിച്ച് മഹേന്ദ്ര സിങ് ധോണി സ്വന്തമായി ഒരു ബൈക്ക് റേസിംഗ് ടീം തുടങ്ങിയിരിക്കുന്നു.

എംഎസ്*ഡി ആര്*-എന്* ടീം ഇന്ത്യ എന്നാണ് റേസിംഗ് ടീമിന്*റെ പേര്. യുകെ ആസ്ഥാനമായുള്ള ഈ ടീം കാവസാക്കി സെഡ്*എക്സ്-6ആര്* ആണ് ഓടിക്കുന്നത്. പക്ഷേ ധോണിയ്ക്ക് കാറിനോടുള്ള പ്രിയവും കുറവല്ല. ഒരു കോടി രൂപയ്ക്കാണ് ധോണി അടുത്തിടെ ഒരു ഹമ്മര്* വാങ്ങിയത്. H2 മോഡലാണ് ധോണിയുടെ പക്കലുള്ളത്. കൂടാതെ ടൊയോട്ട കൊറോള, സ്കോര്*പിയോ, പജീറോ എന്നിവയും ധോണിയുടെ വാഹനശേഖരത്തിലുണ്ട്.

യുവിക്ക് അച്ഛന്* നല്*കിയത് ഹോണ്ട സിറ്റിഎസ് യു വി അഥവാ സ്പോര്*ട്സ് യൂട്ടിലിറ്റി വെഹിക്കിള്* യുവിയുടെ പേരില്*ത്തന്നെ ഉണ്ടെങ്കിലും യുവിക്ക് പ്രിയം ആഡംബര കാറുകളോടാണ്. ബുദ്ധ ഇന്റെര്*നാഷണല്* സര്*ക്യൂട്ടില്* തന്റെ ലംബോര്*ഗ്ഗിനി ഒരു കറക്കുകറക്കി യുവി മാധ്യമശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

മെര്*സിഡസ് ബെന്*സ്, ബി എം ഡബ്ബ്യു എം 5, എം 3, ഓഡി A8L എന്നിവയും യുവിയുടെ ശേഖരത്തിലുണ്ട്. പക്ഷേ യുവിയുടെ ആദ്യ കാര്* അച്ഛന്* സമ്മാനം നല്*കിയതാണ് - ഒരു ഹോണ്ട സിറ്റി കാര്*.

ഗാംഗുലി കാറുകളുടെയും രാജാവ്കൊല്*ക്കത്തയുടെ രാജകുമാരന്* പക്ഷേ കാറുകളുടെ കാര്യത്തില്* രാജാവ് തന്നെയാണ്. 20 മെര്*സിഡസ് ബെന്*സ് കാറുകളും നാല് ബി*എംഡബ്ലിയു കാറുകളും ഗാംഗുലിയ്ക്കുണ്ട്. എച്ച് 2 മോഡലാണ് ഗാംഗുലിയുടെ പക്കലുള്ളത്.

ഗംഭീരിന്റെ ഗംഭീരകളക്ഷന്*

ആഡംബര കാറുകള്* അധികമില്ലെങ്കിലും ഗംഭീര കാര്* കളക്ഷനാണ് ഗൌതം ഗംഭീറിനുള്ളത്. ടൊയോട്ട കൊറോള, മാരുതി SX4, മഹിന്ദ്ര സ്റ്റിംഗര്* എന്നിവ.

ഹര്*ഭജന്റെ ഹമ്മറിന് 3000 പിഴ

ഹര്*ഭജന്* സിംഗ് എന്ന ദേഷ്യക്കാരന്റെ പ്രിയ വാഹനവും നമുക്ക് അറിയാം. തന്റെ വെള്ളിനിറമുള്ള ഹമ്മര്* H3 ലൈസന്*സ് പ്ലേറ്റ് ഇല്ലാതെ റോഡിലൂടെ പറത്തിയതിന് 3000 രൂപ പിഴ കൊടുക്കേണ്ടി വന്നത് നമ്മള്* പത്രങ്ങളിലൂടെ വായിച്ചിരുന്നു. ഹമ്മര്* കൂടാതെ ഒരു ഫോര്*ഡ് എന്*ഡെവറും ഭാജിക്കുണ്ട്. പിന്നെ നിരവധി കാറുകളും ബൈക്കുകളും പല മത്സരത്തിലെയും മികവിനു കിട്ടിയ സമ്മാനമായി വീട്ടിലിരിക്കുന്നുണ്ട്.


More stills


Keywords:Harbhajan singh,Sachin Tendulkar,Yuvaraj ,M S Dhoni,Hummer H3,Tayota,Korola,Maruti,B M W5,cars,sourav ganguly,cricket news,sports news