തട്ടില്*കുട്ടിദോശ ഓര്*ഡര്* ചെയ്ത ഡബ്ബിംഗ് ആര്*ട്ടിസ്റ്റ് മായയെ അറിയില്ലേ? ആ ഫോണ്* കോളിലൂടെ ജീവിതം തന്നെ പ്രണയസുരഭിലമാക്കി മാറ്റിയ കാളിദാസനെയോ? മലയാളിക്ക് മറക്കാന്* പറ്റുമോ ആ കഥാപാത്രങ്ങളെ? സോള്*ട്ട് ആന്*റ് പെപ്പര്* എന്ന സിനിമയും!

പ്രേമിക്കുമ്പോള്* നീയും ഞാനും നീരില്* വീഴും പൂക്കള്* എന്ന് പാടാന്* ലാലിനും ശ്വേതയ്ക്കും പകരം മറ്റു രണ്ടുപേരെ സങ്കല്*പ്പിക്കാമോ? അതേ, ആ കഥാപാത്രങ്ങളായി നമ്മുടെ പ്രകാശ്*രാജും തബുവും ആണെങ്കിലോ? അതും ഗംഭീരമാകും അല്ലേ?

സോള്*ട്ട് ആന്*റ് പെപ്പര്* തമിഴ് റീമേക്കില്* പ്രകാശ്*രാജ് കാളിദാസനായും തബു മായയായും വരുന്നു. ചിത്രത്തിന് പേര് ഉലവച്ചാറ് ബിരിയാണി. സംവിധാനം ചെയ്യുന്നത് പ്രകാശ്*രാജ് തന്നെ. തമിഴില്* മാത്രമല്ല, തെലുങ്കിലും ഹിന്ദിയിലും പ്രകാശ്*രാജ് ഈ സിനിമ ഒരുക്കുന്നുണ്ട്. ലവ് ഈസ് കുക്കിംഗ് എന്നാണ് ചിത്രത്തിന്*റെ ടാഗ് ലൈന്*.

ഇളയരാജയാണ് ഉലവച്ചാറ്* ബിരിയാണിക്ക് സംഗീതമധുരം നല്*കുന്നത്. ഇത് പ്രകാശ്*രാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയാണ്. അഭിയും നാനും എന്ന തമിഴ് ചിത്രത്തിന്*റെ കന്നഡ റീമേക്കായിരുന്നു ആദ്യം. പിന്നീട് ധോണി എന്ന സിനിമ. എന്തായാലും ആഷിക് അബുവിന്*റെ സോള്*ട്ട് ആന്*റ് പെപ്പര്*, റീമേക്കുകളിലൂടെ ഇന്ത്യയാകെ രുചിപരത്താന്* ഒരുങ്ങുകയാണ്.