മോഹന്*ലാല്* തിരക്കിലാണ്. തുടര്*ച്ചയായി നല്ല സിനിമകള്* താരത്തെ തേടി വരികയാണ്. ജോഷി സംവിധാനം ചെയ്യുന്ന ലോക്*പാലിന്*റെ ചിത്രീകരണം ബുധനാഴ്ച അവസാനിച്ചു. ചിത്രത്തിന്*റെ റിലീസ് ജനുവരി 21ന് നിശ്ചയിച്ചിരിക്കുകയാണ്. അതേസമയം, മോഹന്*ലാല്* നായകനാകുന്ന പുതിയ ചിത്രം ‘റെഡ് വൈന്**’ ബുധനാഴ്ച തന്നെ ചിത്രീകരണം തുടങ്ങുകയാണ്.


സലാം സംവിധാനം ചെയ്യുന്ന ‘റെഡ് വൈന്**’ ഒരു സസ്പെന്*സ് ത്രില്ലറാണ്. മേഘ്നാ രാജാണ് ചിത്രത്തിലെ നായിക.

മൂന്ന് മെഗാഹിറ്റുകളാണ് ഈ വര്*ഷം മോഹന്*ലാല്* സൃഷ്ടിച്ചത്. ഗ്രാന്*ഡ്*മാസ്റ്റര്*, സ്പിരിറ്റ്, റണ്* ബേബി റണ്* എന്നിവ. ഇതില്* രണ്ടെണ്ണവും ആക്ഷന്* എന്*റര്*ടെയ്നറുകളായിരുന്നു. ഈ വര്*ഷം ഇനി ക്രിസ്മസ് ചിത്രമായി ‘കര്*മ്മയോദ്ധ’ എത്തും. മേജര്* രവി സംവിധാനം ചെയ്ത ക്രൈം ത്രില്ലറാണ് അത്.

സിനിമകള്* തെരഞ്ഞെടുക്കുന്നതില്* മോഹന്*ലാല്* കാണിക്കുന്ന അച്ചടക്കമാണ് സമീപകാലത്തെ അദ്ദേഹത്തിന്*റെ വിജയത്തിന് കാരണം. സലാം എന്ന നവാഗത സംവിധായകന് തിരക്കഥ ഇഷ്ടമായതിന്*റെ പേരില്* മാത്രമാണ് ഡേറ്റ് നല്*കിയത്. ‘ഗംഭീരമായ ഒരു തോട്ട്’ എന്നാണ് റെഡ് വൈനിനെക്കുറിച്ച് സിനിമാലോകത്ത് പരന്നിട്ടുള്ള അഭിപ്രായം.

ലോക്പാലില്* മോഹന്*ലാല്* അഴിമതിക്കെതിരെ പോരാടുന്ന നന്ദഗോപാല്* എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ജെന്*റില്**മാന്*, അന്ന്യന്* തുടങ്ങിയ ഷങ്കര്* ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന കഥാഗതിയാണ് ലോക്പാലിനുള്ളത്.


more stills


Keywords:Lokpal,mohanlal,Salam,jentleman,annyan,Ka rmayodha,grandmaster,red vine,spirit,run baby run,malayalam film news