ബഹിരാകാശ യാത്രയ്ക്ക് പുറപ്പെടുന്നവര്* ഇപ്പോള്* ഭക്ഷ്യവസ്തുക്കള്* ഭൂമിയില്* നിന്ന് ഒപ്പം കൊണ്ടുപോകുകയാണ് പതിവ്. മാസങ്ങളോളം ഇവര്*ക്ക് കഴിക്കാന്* ആവശ്യമായതെല്ലാം ഇങ്ങനെ ഒപ്പം കൊണ്ടുപോകേണ്ടിവരുന്നു. എന്നാല്* ചന്ദ്രനിലും ചൊവ്വയിലുമൊക്കെ പോകുന്നവര്*ക്ക് അവിടെ തന്നെ പച്ചക്കറികള്* വിളയിക്കാന്* ഭാവിയില്* സാധിച്ചേക്കും.


ചന്ദ്രനിലും ചൊവ്വയിലുമൊക്കെ ബഹിരാകാശസഞ്ചാരികള്* കൃഷി നടത്തുന്നതിനെക്കുറിച്ച് ചൈനയാണ് പരീക്ഷണങ്ങള്* നടത്തുന്നത്. ബെയ്ജിംഗിലെ ചൈനീസ് അസ്*ട്രോനട്ട് റിസേര്*ച്ച് ആന്*ഡ് ട്രെയിനിംഗ് സെന്ററില്* ആദ്യപരീക്ഷണം നടന്നുകഴിഞ്ഞു.

300 ഘനമീറ്റര്* വ്യാപ്തിയുള്ള ഒരു ക്യാബിനില്* ആയിരുന്നു പരീക്ഷണം. അടച്ചിട്ട ഈ ക്യാബിനില്* രണ്ട് പേര്* കഴിഞ്ഞു. താമസത്തിനിടെ നാലിനം പച്ചക്കറികള്* വളര്*ത്തി ഇവര്* വിളവെടുത്തു. ഈ സസ്യങ്ങളില്* നിന്ന് ഇവര്*ക്ക് ശ്വസിക്കാന്* ആവശ്യമായ ഓസ്ജിജനും ലഭ്യമായി.

ഭൂമിക്കപ്പുറം, സൌരയൂഥത്തിന്റെ മറ്റ് ഭാഗങ്ങളില്* കോളനി സൃഷ്ടിക്കാനുള്ള മനുഷ്യന്റെ നീക്കങ്ങള്*ക്ക് ഈ പരീക്ഷണം ശുഭസൂചനയാണ് നല്*കുന്നത്.


More stills


Keywords:Moon,Solar system,vegetables,oxigen,austroners,plants